ആയുധ നിർമാണ നിയമം ഉദാരമാക്കി

ലക്ഷ്യം 'മേക്ക് ഇൻ ഇന്ത്യ' ശക്തിപ്പെടുത്തൽ ന്യൂഡൽഹി: ആയുധ നിർമാണ നിയമം േകന്ദ്ര സർക്കാർ ഉദാരമാക്കി. ആജീവനാന്ത ലൈസൻസ്, ഒറ്റത്തവണ ലൈസൻസ് ഫീസ്, മുൻകൂർ അനുമതിയില്ലാതെ 15 ശതമാനം വരെ ഉൽപാദനം വർധിപ്പിക്കൽ തുടങ്ങിയ ആനുകൂല്യങ്ങളാണ് അനുവദിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തി​െൻറ അനുമതി വാങ്ങാതെ കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്ക് ആയുധങ്ങൾ നൽകാൻ കമ്പനികൾക്ക് സാധിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'മേക്ക് ഇൻ ഇന്ത്യ' പദ്ധതി ശക്തിപ്പെടുത്തുകയാണ് ഇളവുകളുടെ ലക്ഷ്യം. കൂടുതൽ തൊഴിലവസരം സൃഷ്ടിക്കുമെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കി. നിലവിൽ ആയുധ നിർമാണ സ്ഥാപനങ്ങൾ അഞ്ചുവർഷം കൂടുേമ്പാൾ ലൈസൻസ് പുതുക്കണം. ഇനി ഇതി​െൻറ ആവശ്യമില്ല. ലൈസൻസ് ആജീവനാന്തമാണ്. ചെറുകിട ആയുധങ്ങൾ നിർമിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽനിന്ന് ലൈസൻസ് ലഭിച്ച സ്ഥാപനങ്ങൾക്കാണ് ഇൗ ആനുകൂല്യം. ടാങ്കുകൾ, സായുധ പോരാട്ട വാഹനങ്ങൾ, പ്രതിരോധ വിമാനങ്ങൾ, യുദ്ധക്കപ്പലുകൾ, പ്രതിരോധ ആവശ്യത്തിനുള്ള വിവിധ ഉപകരണങ്ങൾ തുടങ്ങിയവ നിർമിക്കാൻ വ്യവസായ നയ-പ്രോത്സാഹന വകുപ്പിൽനിന്ന് അനുമതി ലഭിച്ച സ്ഥാപനങ്ങൾക്കും ഇൗ ഇളവുണ്ട്. ലൈസൻസ് പ്രകാരം അനുവദിച്ചതിനേക്കാൾ 15 ശതമാനം വരെ ഉൽപാദനം വർധിപ്പിക്കാൻ ഇനിമുതൽ സർക്കാർ അനുമതി വാങ്ങേണ്ട ആവശ്യമില്ല. ഇതുസംബന്ധിച്ച് സർക്കാറിനെ അറിയിച്ചാൽ മതി. ഇതിനുപുറമെ, ലൈസൻസ് ഫീസ് ഗണ്യമായി കുറച്ചു. നേരത്തെ ഒരു തോക്കിന് 500 രൂപ തോതിലായിരുന്നു ഇൗടാക്കിയിരുന്നത്. ഇൗ ഇനത്തിൽ വൻ തുകയാണ് സർക്കാറിന് ലഭിച്ചിരുന്നത്. ഇത് പരമാവധി 5,000 മുതൽ 50,000 വരെയാക്കി. ഇതുവരെ അപേക്ഷയോടൊപ്പംതന്നെ ഫീസ് അടക്കണം. ഇനി ലൈസൻസ് ലഭിച്ചശേഷം മതി. ഒക്ടോബർ 27നാണ് പുതിയ നിയമം പ്രാബല്യത്തിൽ വന്നത്. ഇന്ത്യൻ സൈന്യത്തി​െൻറ വർധിച്ചുവരുന്ന ആവശ്യങ്ങൾ കൂടി കണക്കിലെടുത്ത് ലോകോത്തര നിലവാരമുള്ള ആയുധങ്ങൾ രാജ്യത്തുതന്നെ നിർമിക്കാനാണ് കേന്ദ്ര സർക്കാർ തീരുമാനം. ഇത് പ്രതിരോധ നിർമാണ മേഖലയെ ശക്തിപ്പെടുത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.