എം.ജി. സർവകലാശാലയിലെ വിദ്യാർഥിനികൾക്ക്​ സദാചാര ​െപാലീസി​െൻറ മർദനം

അതിരമ്പുഴ: ഭക്ഷണം വാങ്ങാൻ പോവുകയായിരുന്ന എം.ജി. സർവകലാശാലയിലെ വിദ്യാർഥിനികൾക്ക് സദാചാര െപാലീസി​െൻറ മർദനമെന്ന് പരാതി. സ്കൂൾ ഓഫ് സൈക്കോളജിയിലെ രണ്ടാം വർഷ വിദ്യാർഥിനിയും മലപ്പുറം മഞ്ചേരി സ്വദേശിയുമായ അശ്വനി കരുണാകരൻ(22), സ്കൂൾ ഓഫ് ഗാന്ധിയൻ ആൻഡ് ഡെവലപ്മ​െൻറ് സ്റ്റഡീസിലെ രണ്ടാം വർഷ വിദ്യാർഥിനിയും ഇടുക്കി സ്വദേശിനിയായ അൽഫോൻസ ജോൺ (22) , ഒന്നാം വർഷ എം.എ െഡവലപ്മ​െൻറ് സ്റ്റഡീസ് വിദ്യാർഥിയും കോഴിക്കോട് സ്വദേശിയുമായ കെ. റൗഫ് (24) എന്നിവർക്കുനേരെയാണ് ആക്രമണം . ഞായറാഴ്ച രാത്രി 7.30ന് മാന്നാനം ജങ്ഷനിലായിരുന്നു സംഭവം. യൂനിവേഴ്സിറ്റി ഹോസ്റ്റലിൽ താമസിക്കുന്ന അൽഫോൻസയും അശ്വനിയും ഭക്ഷണം വാങ്ങാൻ സുഹൃത്തായ റൗഫിനൊപ്പം മാന്നാനത്തെ തട്ടുകടയിലേക്ക് പോകുേമ്പാഴായിരുന്നു സംഭവം. മാങ്ങാനം ജങ്ഷനിൽ എത്തിയപ്പോൾ അമ്മഞ്ചേരി സ്വദേശികളായ നാല് യുവാക്കൾ ആൺ സുഹൃത്തിനൊപ്പം സഞ്ചരിച്ച ഇവരെ അസഭ്യം പറഞ്ഞേത്ര. ഇത് അൽഫോൻസ ചോദ്യംചെയ്തു. ഇതോടെ പ്രകോപിതരായ യുവാക്കൾ അൽഫോൻസയെ മർദിച്ചു. തടയാൻ ശ്രമിച്ച അശ്വനിക്കും മർദനമേറ്റു. ഇവരെ രക്ഷിക്കാൻ ശ്രമം നടത്തിയ റൗഫിനെയും സംഘം മർദിച്ചു. ബഹളം കേട്ട് നാട്ടുകാർ ഓടിക്കൂടിയതോടെ നാലുപേരും രക്ഷപ്പെടുകയായിരുെന്നന്ന് ഇവർ ഗാന്ധിനഗർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പരിക്കേറ്റ മൂന്നുപേരെയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അൽഫോൻസക്ക് ഗുരുതര പരിക്കുണ്ട്. ഗാന്ധിനഗർ പൊലീസ് കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.