പത്തനംതിട്ട: ഇടതു മുന്നണിയിൽ ഘടകകക്ഷി അല്ലെങ്കിലും മുന്നണിയുമായി സഹകരിക്കുന്ന ജനാധിപത്യ കേരള കോൺഗ്രസിെൻറ സാന്നിധ്യം ജനജാഗ്രത ജാഥയിലില്ല. പാർട്ടി ചെയർമാൻ ഫ്രാൻസിസ് ജോർജ് ഇടതു മുന്നണി സ്ഥാനാർഥിയായി മത്സരിച്ച ഇടുക്കി നിയോജക മണ്ഡലത്തിലെ ജാഥയുടെ സ്വീകരണങ്ങളിലും അദ്ദേഹം പെങ്കടുത്തില്ല. യു.ഡി.എഫ് വിട്ട കേരള കോൺഗ്രസ് എമ്മിനെ പ്രതീക്ഷിക്കുന്ന ഇടതു മുന്നണി ജനാധിപത്യ കേരള കോൺഗ്രസിനെ ജാഥയുമായി സഹകരിപ്പിക്കാൻ താൽപര്യം കാട്ടുന്നില്ലെന്നാണ് പറയുന്നത്. കേരള കോൺഗ്രസ് ജോസഫ് വിഭാഗം മാണിയിൽ ലയിക്കാൻ തീരുമാനിച്ചപ്പോഴാണ് ഫ്രാൻസിസ് ജോർജിൻറ നേതൃത്വത്തിൽ ഒരു വിഭാഗം ജനാധിപത്യ കേരള കോൺഗ്രസ് രൂപവത്കരിച്ച് ഇടതു മുന്നണിയുമായി സഹകരിച്ചതും നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ചതും. എന്നാൽ, ആരും ജയിച്ചില്ല. പിന്നീട് കോർപറേഷൻ, ബോർഡ് വിഭജനവുമായി ബന്ധപ്പെട്ട് ആവശ്യപ്പെട്ടവ നൽകിയില്ലെന്ന പരാതി ജനാധിപത്യ കേരള കോൺഗ്രസ് ഉന്നയിച്ചിരുന്നു. കോർപറേഷൻ, ബോർഡ് സ്ഥാനങ്ങളല്ല, മുന്നണി പ്രവേശനമാണ് വേണ്ടതെന്നും ഇടതു നേതൃത്വത്തെ അറിയിച്ചു. ഇതിനിടെയാണ് കേരള കോൺഗ്രസ് എം യു.ഡി.എഫ് വിട്ടത്. ഇടതു മുന്നണിയുമായി സഹകരിക്കുന്ന പാർട്ടിയെന്ന നിലയിൽ പലയിടത്തും ജനാധിപത്യ കേരള കോൺഗ്രസിനെ മുന്നണി പരിപാടികൾ അറിയിക്കുന്നില്ലെന്നാണ് പറയുന്നത്. ജനജാഗ്രത ജാഥ സംബന്ധിച്ചും ആലോചനകൾ നടന്നില്ലേത്ര. ജാഥക്ക് സ്വീകരണം നൽകാൻ മാത്രമായി സഹകരിക്കേണ്ടതില്ലെന്ന് പലയിടത്തും പ്രാദേശികമായി തീരുമാനിക്കുകയും ചെയ്തു. മാണി ഇടതു മുന്നണിയിലേക്ക് എങ്കിൽ ജനാധിപത്യ കേരള കോൺഗ്രസ് യു.ഡി.എഫിലേക്ക് എന്ന സൂചനയാണ് ലഭിക്കുന്നത്. പഴയ ജോസഫ് വിഭാഗവും ഒപ്പമുണ്ടാകുമെന്ന് ഇവർ കണക്കുകൂട്ടുന്നു. എം.ജെ. ബാബു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.