ജീപ്പിന് കൈകാണിച്ചയാളെ പൊലീസ്​ മർദിച്ച സംഭവത്തിൽ മനുഷ്യാവകാശ കമീഷൻ കേസെടുത്തു

തൊടുപുഴ: ആശുപത്രിയിൽനിന്ന് മരുന്ന് വാങ്ങി മടങ്ങുംവഴി രാത്രി ഓട്ടോയാണെന്ന് തെറ്റിദ്ധരിച്ച് പൊലീസ് ജീപ്പിനു കൈകാണിച്ച മധ്യവയസ്കനെ പൊലീസ് മർദിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവം സത്യമാണെങ്കിൽ അത് ഗുരുതര മനുഷ്യാവകാശ ലംഘനമാണെന്ന് കമീഷൻ ആക്ടിങ് അധ്യക്ഷൻ പി. മോഹനദാസ് ഉത്തരവിൽ പറഞ്ഞു. ഡിവൈ.എസ്.പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെ നിയോഗിച്ച് അന്വേഷണം നടത്തി ജില്ല പൊലീസ് മേധാവി നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണം. നവംബറിൽ തൊടുപുഴയിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും. മണക്കാട് കുന്നത്തുംപാറ മടശേരിൽ മാധവനെയാണ് (60) പൊലീസ് ക്രൂരമായി മർദിച്ചത്. മർദനത്തിൽ കണ്ണിനു പരിക്കേറ്റിട്ടുണ്ട്. ബുധനാഴ്ച രാത്രിയാണ് സംഭവം. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ കമീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.