കോട്ടയം: ശബരിമല സീസണിൽ തീർഥാടകരെ വരവേല്‍ക്കാന്‍ കോട്ടയം റെയിൽവേ സ്റ്റേഷനിൽ കൂടുതല്‍ സൗകര്യമൊരുക്കാൻ തീരുമാനം. മണ്ഡലകാലത്തെ തിരക്ക് ഒഴിവാക്കാനും ഇതര സംസ്ഥാന അയ്യപ്പഭക്തര്‍ക്ക് ഒരുക്കേണ്ട സൗകര്യങ്ങളും സംബന്ധിച്ച് ജോസ് കെ. മാണി എം.പി റെയിൽവേ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. 93 ലക്ഷം മുടക്കി നിർമിച്ച തീർഥാടക വിശ്രമകേന്ദ്രത്തിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കും. രണ്ട് ഹാളുകൾ, ശുചിമുറികൾ എന്നിവയടക്കം പ്രവർത്തനസജ്ജമാണ്. രണ്ട് നിലയിലുമായി ഒരേസമയം 500 തീർഥാടകർക്ക് വിശ്രമിക്കാനും വിരിവെക്കാനും സൗകര്യമുണ്ട്. അന്വേഷണ കൗണ്ടറില്‍ എല്ലാ ഭാഷയിലും നിര്‍ദേശങ്ങള്‍ എഴുതിവെക്കും. ഇതരഭാഷകള്‍ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരെയും നിയമിക്കും. തിരക്ക് കണക്കിലെടുത്ത് ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ പുതിയ അന്വേഷണ കൗണ്ടർ സ്ഥാപിക്കും. ടിക്കറ്റ് കൗണ്ടറുകളുടെ എണ്ണം വർധിപ്പിക്കും. സീസണിൽ റിസര്‍വേഷന്‍ കൗണ്ടര്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. നിലവില്‍ െട്രയിൻ വിവരങ്ങൾ അറിയാൻ കോട്ടയത്ത് മൂന്ന് എല്‍.ഇ.ഡി ഡിസ്‌പ്ലേയാണുള്ളത്. ഒന്നാം പ്ലാറ്റ്ഫോം അവസാനിക്കുന്ന രണ്ട് വശങ്ങളിൽ നാല് ഡിസ്‌പ്ലേയും രണ്ടാം പ്ലാറ്റ്ഫോമിെൻറ മധ്യത്തിൽ രണ്ട് ഡിസ്‌പ്ലേയും സ്ഥാപിക്കും. പ്ലാറ്റ്ഫോമുകളില്‍ ഗ്രാനൈറ്റുകളും പരുക്കൻ ടൈലുകളും പാകി ആറുമാസത്തിനകം മനോഹരമാക്കും. പാര്‍ക്കിങ് ഏരിയ വൃത്തിയാക്കി കുഴികളടച്ച് വിളക്കുകളും നിരീക്ഷണ കാമറുകളും സ്ഥാപിക്കും. പാർക്കിങ്ങിന് ജി.എസ്.ടി നിരക്ക് ഇൗടാക്കാനുള്ള ചുമതല കുടുംബശ്രീ യൂനിറ്റിനാണ്. പാർക്കിങ് ഫീസിനെച്ചൊല്ലിയുള്ള വാഹന ഉടമകളുമായുള്ള തർക്കം ഒഴിവാക്കാൻ 24 മണിക്കൂർ സ്ലാബ് എന്നതിനുപകരം 12 മണിക്കൂറായി കുറച്ചു. എസ്കലേറ്ററുകളുടെ പ്രവർത്തനവും വിലയിരുത്തി. പ്രായമുള്ളവർക്കും അംഗപരിമിതർക്കും രോഗികൾക്കും പ്ലാറ്റ്‌ഫോമുകളിലൂടെ നടക്കുേമ്പാഴുള്ള ബുദ്ധിമുട്ട് ഒഴിവാക്കാൻ പൊതു--സ്വകാര്യ പങ്കാളിത്തത്തോടെ ഇലക്‌ട്രോണിക് കാറുകൾ ലഭ്യമാക്കും. മുനിസിപ്പല്‍ കൗണ്‍സിലര്‍ സാബു പുളിമൂട്ടില്‍, ഏരിയ മാനേജര്‍ ഹരികൃഷ്ണന്‍, അഡീഷനല്‍ ഡിവിഷനല്‍ എന്‍ജിനീയര്‍ ജയിംസ്, സ്റ്റേഷൻ മാനേജര്‍ രാജന്‍ നൈനാന്‍, ഡെപ്യൂട്ടി മാനേജര്‍ സ്റ്റാന്‍സിലോസ് ആൻറണി എന്നിവർ ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.