പാലാ: . ക്ലസ്റ്റർ 11ൽ രണ്ടും ക്ലസ്റ്റർ പത്തിൽ 10 റെക്കോർഡുമാണ് പാലായിലെ സിന്തറ്റിക് ട്രാക്കിൽ പിറവിയെടുത്തത്. ക്ലസ്റ്റർ പതിനൊന്നില്‍ 19 വയസ്സിൽ താഴെയുള്ള ആണ്‍കുട്ടികളുടെ 400 മീറ്ററിൽ അടിമാലി വിശ്വദീപ്തി പബ്ലിക് സ്‌കൂളിലെ ജഫ് മാത്യു കെന്നഡിയും പതിനേഴു വയസ്സില്‍ താഴെ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ തേവക്കല്‍ വിദ്യോദയ സ്‌കൂളിലെ അനന്യ ടി. ജിത്തും(ഷോട്ട്പുട്ട്) െറക്കോഡ് സ്വന്തമാക്കി. ഇൗ ക്ലസ്റ്ററിൽ പെൺകുട്ടികളുടെ 400 മീറ്ററിൽ(19 വയസ്സിൽ താഴെ) മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ സ്കൂളിലെ മരിയ ജോർജ് നിലവിലെ മീറ്റ് റെക്കോഡിനൊപ്പമെത്തി. ക്ലസ്റ്റർ പത്തില്‍ പതിനേഴു വയസ്സില്‍ താഴെ ആണ്‍കുട്ടികളുടെ 400 മീറ്ററിൽ തൃശൂര്‍ കിഴക്കേക്കോട്ട നിര്‍മലമാത സെന്‍ട്രല്‍ സ്‌കൂളിലെ ക്രിസ്റ്റിന്‍ ആൻറണി, മൂവായിരം മീറ്ററില്‍ പൂെച്ചട്ടി ഭാരതീയ വിദ്യാഭവന്‍ വിദ്യാമന്ദിറില്‍ കെ.എസ്. വിഷ്ണുപ്രസാദ്, ഹൈജമ്പില്‍ ആറ്റൂര്‍ അറഫ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ മുഹമദ് മുസ്തഫ എന്നിവർ പുതിയ റെക്കോഡ് സ്ഥാപിച്ചു. പതിനേഴു വയസ്സില്‍ താഴെ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കൊലൈക്കാട് ഭവന്‍സ് വിദ്യാമന്ദിറിലെ അന്‍ജല്‍ ജെ. ശങ്കര്‍ 400 മീറ്ററിലും ലോങ് ജമ്പില്‍ മാള ഹോളി ഗ്രേസ് അക്കാദമിയിലെ സെറിനും നിലമ്പൂര്‍ പീവിസ് മോഡല്‍ സ്‌കൂളിലെ അരുന്ധതി ആര്‍. നാഥ് ഷോട്ട്പുട്ടിലും റെക്കോഡ് വേട്ടക്കാരായി. പത്തൊമ്പതു വയസ്സില്‍ താഴെ ആണ്‍കുട്ടികളുടെ 400 മീറ്ററില്‍ പെരുമ്പിലാവ് അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂളിലെ കെ.എ. മിന്‍ഹാജ്, ലോങ് ജമ്പില്‍ പാട്ടുറൈക്ക ദേവമാത സ്‌കൂളിലെ അലക്‌സ് ജെ. തച്ചില്‍ എന്നിവരും പുതുചരിത്രമെഴുതി. 19 വയസ്സില്‍ താഴെ പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ ഭാരതീയ വിദ്യാമന്ദിര്‍ പൂെച്ചട്ടിയിലെ മരിയ ഫ്രാന്‍സിസ് സ്വന്തം റെക്കോഡ് മറികടന്നു. ജാവലിൻ ത്രോയിൽ പാട്ടുരൈക്ക ദേവമാത സി.എം.ഐ പബ്ലിക് സ്കൂളിലെ സ്നേഹ മൈക്കിൾ ചീരാനും റെക്കോഡിലേക്ക് ജാവലിൻ പായിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.