തൊടുപുഴ: പൊലീസ് ജീപ്പിന് കൈ കാണിച്ചയാളെ മർദിച്ചെന്ന പരാതിയില്‍ അന്വേഷണം ആരംഭിച്ചു. പരിക്കുകളോടെ ജില്ല സഹകരണ ആശുപത്രിയിൽ കഴിയുന്ന മണക്കാട് കുന്നത്തുപ്പാറ മാടശേരിയിൽ മാധവെൻറ (60) മൊഴി പൊലീസ് രേഖപ്പെടുത്തി. ബുധനാഴ്ച രാത്രി 7.20ന് തൊടുപുഴ സഹകരണ ആശുപത്രിയിൽനിന്ന് മരുന്ന് വാങ്ങി റോഡിലേക്കിറങ്ങിയപ്പോൾ വാഹനത്തിെൻറ വെളിച്ചം കണ്ട് ഓട്ടോറിക്ഷയാകുമെന്ന് കരുതി കൈകാണിച്ചെന്നും അടുത്തെത്തിയപ്പോഴാണ് പൊലീസ് ജീപ്പാണെന്ന് മനസ്സിലായതെന്നും മാധവന്‍ പറയുന്നു. തുടര്‍ന്ന്, ജീപ്പിൽ കയറ്റി യൂനിഫോം ധരിക്കാത്ത ഉദ്യോഗസ്ഥൻ മർദിച്ചു. പൊലീസ് സ്റ്റേഷനിലെത്തിച്ച ശേഷവും മർദിച്ചു. പൊലീസ് മർദനത്തിൽ കണ്ണിന് പരിക്കേൽപിച്ചതായാണ് മാധവെൻറ പരാതി. അതേസമയം, തൊടുപുഴ മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് അപമര്യാദയായി പെരുമാറിയതിനാണ് മാധവനെ പിടികൂടിയതെന്ന് പൊലീസ് പറയുന്നു. ഇതിന് പെറ്റികേസ് എടുത്തിട്ടുണ്ട്. പിന്നീട് മകനോടൊപ്പം പറഞ്ഞുവിട്ടു. രാത്രി 8.45നാണ് ഇയാളെ സ്റ്റേഷനിൽനിന്ന് വിട്ടതെന്ന് പൊലീസ് പറഞ്ഞു. എന്നാൽ, 9.40ന് സഹകരണ ആശുപത്രിയിലെത്തിയ മാധവന് ഉറക്കക്കുറവിന് മരുന്ന് നല്‍കിയതായി ആശുപത്രി രേഖയുണ്ട്. ഇയാൾ മദ്യപിച്ചിരുന്നതായി ഡോക്ടർ രേഖപ്പെടുത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. പിന്നീട് രാത്രി 11.45നാണ് ആശുപത്രിയിലെത്തി കണ്ണിന് പരിക്കുണ്ടെന്ന് പറഞ്ഞ് ചികിത്സ തേടിയത്. മരുന്ന് വാങ്ങി പോയ മാധവന്‍ പിറ്റേന്ന് രാവിലെയാണ് പൊലീസ് മർദിച്ചെന്ന് പറഞ്ഞ് വീണ്ടും ആശുപത്രിയിൽ ചികിത്സ തേടിയതെന്നും കഴിഞ്ഞദിവസം പറഞ്ഞതുപോലെയല്ല വെള്ളിയാഴ്ച പറയുന്നതെന്നും എസ്.െഎ വി.സി. വിഷ്ണുകുമാർ പറഞ്ഞു. പൊലീസ് മാധവനെ മർദിച്ചിട്ടില്ലെന്നും എസ്.ഐ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.