ചങ്ങനാശ്ശേരി: ഒരിടവേളക്കുശേഷം ചങ്ങനാശ്ശേരിയില്‍ വീണ്ടും തെരുവുനായ് ആക്രമണം. ബുധനാഴ്ച റവന്യൂ ടവര്‍ പരിസരത്ത് അന്ധനായ ലോട്ടറി കച്ചവടക്കാരനാണ് കടിയേറ്റത്. രണ്ടാഴ്ച മുമ്പും റവന്യൂ ടവര്‍ ഭാഗത്ത് തെരുവുനായ് ആക്രമണം നടന്നതായി പരിസരവാസികള്‍ പറയുന്നു. ഏതാനും മാസം മുമ്പ് ചങ്ങനാശ്ശേരി പച്ചക്കറി മാര്‍ക്കറ്റില്‍ എട്ടു വയസ്സുകാരെൻറ കവിൾ തെരുവുനായ് കടിച്ചുപറിച്ചിരുന്നു. റവന്യൂ ടവറിെൻറ പുറകുഭാഗത്ത് ഭക്ഷണാവശിഷ്ടങ്ങള്‍ തള്ളുന്നതാണ് മേഖലയിൽ തെരുവുനായ് ശല്യം വർധിക്കാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ പള്ളിയില്‍നിന്ന് മടങ്ങുകയായിരുന്ന ഗൃഹനാഥനെ മാര്‍ക്കറ്റില്‍ തെരുവുനായ് ആക്രമിച്ചിരുന്നു. ചങ്ങനാശ്ശേരി ബൈപാസ്, ജനറല്‍ ആശുപത്രി, ടി.ബി റോഡ്, മാര്‍ക്കറ്റ്, വെട്ടിത്തുരുത്ത്, പറാല്‍, പാറേല്‍പള്ളി, വലിയകുളം, എസ്റ്റേറ്റുപടി, മാമ്മൂട്, മാടപ്പള്ളി, ഇത്തിത്താനം, മലകുന്നം, പുതുച്ചിറ തുടങ്ങിയ പ്രദേശങ്ങളിലും തെരുവുനായ്ക്കള്‍ വിളയാടുകയാണ്. കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ ചങ്ങനാശ്ശേരിയുടെ വിവിധ ഭാഗങ്ങളിലായി നൂറിലധികം ആടുകളെയാണ് തെരുവുനായ്ക്കള്‍ ആക്രമിച്ചുകൊന്നത്. ഇരുചക്രവാഹനങ്ങള്‍ക്ക് പിന്നാലെ ഓടിവാഹനത്തില്‍ ഇരിക്കുന്നവരെ ആക്രമിക്കുന്നതും വാഹനങ്ങള്‍ക്ക് കുറുകെ ചാടുന്നതും പതിവാണ്. പ്രഭാതസവാരിക്കാരും സ്‌കൂള്‍ വിദ്യാർഥികളും നായ്ക്കളെ ഭയന്നാണ് യാത്ര ചെയ്യുന്നത്. ചങ്ങനാശ്ശേരി നഗരത്തിലുള്ള തെരുവുനായ്ക്കളെ വന്ധ്യംകരണ ശസ്ത്രക്രിയ നടത്തുന്നതിന് ആധുനിക രീതിയിലുള്ള ഓപറേഷന്‍ തിയറ്റർ മൃഗാശുപത്രിയിൽ സജ്ജീകരിച്ചിട്ടുണ്ടെങ്കിലും ഇപ്പോള്‍ ഇത് മുടങ്ങിയിരിക്കുകയാണ്. നായ് പിടിത്തക്കാരില്ലാത്തതാണ് പദ്ധതിക്ക് തിരിച്ചടിയായതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇതിനുവേണ്ട നടപടി നഗരസഭ കൈക്കൊണ്ടിട്ടില്ലെന്ന് ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ചങ്ങനാശ്ശേരി നഗരസഭ പുതിയ ബജറ്റിലും എ.ബി.സി പദ്ധതിക്കുവേണ്ടി 25 ലക്ഷം രൂപ നീക്കിവെച്ചിരുന്നു. എന്നാല്‍, ഇതുവരെയും യാതൊരു പരിപാടിയും നടന്നിട്ടില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. നഗരസഭ പരിധിയിലുള്ള വളര്‍ത്തുനായ്ക്കള്‍ക്ക് ചിപ്പ് ഘടിപ്പിച്ച് രജിസ്റ്റര്‍ ചെയ്ത് ലൈസന്‍സ് നല്‍കുമെന്ന് പറഞ്ഞിരുന്നെങ്കിലും നടപടിയായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.