കോന്നിയിൽ ഉപാധിരഹിത പട്ടയം നൽകും -കാനം പത്തനംതിട്ട: കർഷകരുടെ കൈവശഭൂമിക്ക് ഉപാധിരഹിത പട്ടയം നൽകണമെന്നതാണ് ഇടതു മുന്നണി നയമെന്നും കോന്നിയിലെ കർഷകർക്കും പട്ടയം നൽകുമെന്നും സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. യോഗ്യതയുള്ളവർക്കൊക്കെ പട്ടയം ലഭിക്കും. കോന്നിയിലെ റദ്ദാക്കിയ പട്ടയത്തിന് പകരം നൽകുന്നതിനു കേന്ദ്രാനുമതി തേടും. വനഭൂമിയിൽ പട്ടയം നൽകാൻ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിെൻറ അനുമതി തേടുന്നതിന് റവന്യൂ-വനം വകുപ്പുകളുടെ സംയുക്ത പരിശോധന അടക്കമുള്ള നടപടി ആരംഭിക്കും. പ്രകൃതിയും മനുഷ്യരെയും സംരക്ഷിക്കുന്ന നയമാണ് പിന്തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു. കോന്നിയിൽ പട്ടയമല്ല, വ്യാജരേഖയാണ് നൽകിയതെന്ന് സി.പി.എം ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു ആരോപിച്ചു. റാന്നി മണ്ഡലത്തിൽ കഴിഞ്ഞ സർക്കാർ നൽകിയത് പട്ടയങ്ങളായിരുന്നു. അതിനാലാണ് അവ റദ്ദാക്കാതിരുന്നത്. ശരിയായ പട്ടയങ്ങൾ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.