നാലുലക്ഷം രൂപയു​െട സ്വർണം കവർന്ന കേസിൽ പ്രതി പിടിയിൽ

കുമളി: സ്വർണാഭരണങ്ങൾ കവർന്നയാൾ പിടിയിലായി. പീരുമേട് രാജമുടി പുതുവലിൽ താമസിക്കുന്ന സിദ്ദീഖാണ് (43) പിടിയിലായത്. കഴിഞ്ഞ മാർച്ച് 25നാണ് സംഭവം. കാഞ്ഞിരപ്പള്ളി ആനക്കല്ല് തൈപ്പറമ്പിൽ ഷിജുവി​െൻറ ഭാര്യയുടെ പതിനെേട്ടമുക്കാൽ പവൻ സ്വർണമാണ് കുമളിയിലെ വീട്ടിൽനിന്ന് കവർന്നത്. നാലുലക്ഷം രൂപ വിലമതിക്കുന്ന സ്വർണം തമിഴ്നാട്ടിലെ തേനിയിലാണ് വിൽപനനടത്തിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. തെളിവെടുപ്പിനു ശേഷം വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും. എസ്.െഎ എൻ.വി. ഷാജിമോ​െൻറ നേതൃത്വത്തിലാണ് പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.