കട്ടപ്പന: കൊളുന്തിെൻറ വിലയിൽ 50 ശതമാനത്തിെൻറ ഇടിവ്. ഇതോടെ പതിനയ്യായിരത്തോളം ചെറുകിട തേയില കർഷകർ അങ്കലാപ്പിലായി. നാലു മാസത്തിനിടെ കിലോക്ക് പത്തരരൂപയുടെയും തറവിലയിൽ മൂന്നുരൂപയുടെയും ഇടിവാണുണ്ടായത്. ജൂണിൽ കിലോക്ക് 20 രൂപയായിരുന്നത് ബുധനാഴ്ച 9.50 രൂപയായാണ് ഇടിഞ്ഞത്. കൊളുന്ത് ഉൽപാദനം വർധിച്ചത് മുതലെടുത്ത് ഫാക്ടറി ഉടമകൾ ടീ ബോർഡിനുമേൽ സമ്മർദം ചെലുത്തിയതാണ് അടിസ്ഥാനവില (തറവില) ടീ ബോർഡ് ഈ മാസം വീണ്ടും താഴ്ത്താൻ ഇടയാക്കിയത്. ഈ മാസം പ്രഖ്യാപിച്ച തറവില കിലോക്ക് 9.58 രൂപയാണ്. കഴിഞ്ഞമാസം കിലോക്ക് 10.46 രൂപയായിരുന്നു. ആഗസ്റ്റിൽ 10.40 രൂപയായിരുന്നു. അതിനുമുമ്പുള്ള രണ്ട് മാസങ്ങളിൽ യഥാക്രമം 12.40 രൂപ, 12.60 രൂപ എന്നിങ്ങനെയായിരുന്നു. കൊളുന്തിന് തറവില പ്രഖ്യാപിക്കാൻ ടീ ബോർഡ് തീരുമാനിച്ച് ആദ്യം പ്രഖ്യാപിച്ച ജൂണിൽ കിലോക്ക് 20 രൂപ വരെ ഉയർന്നിരുന്നു. അന്ന് ടീ ബോർഡ് പ്രഖ്യാപിച്ച തറവില 12.60 രൂപയായിരുന്നു. അതിനുശേഷം തറവില കുറയുകയും അതനുസരിച്ച് ഫാക്ടറികൾ കർഷകർക്ക് നൽകുന്ന കൊളുന്ത് വിലയിലും കുറവ് വരുത്തുകയായിരുന്നു. ജൂണിലെ തറവിലയിൽനിന്ന് കിലോക്ക് മൂന്നുരൂപയുടെ കുറവാണ് ഈ മാസം ടീ ബോർഡ് വരുത്തിയത്. തറവില ക്രമമായി താഴ്ത്തി ഫാക്ടറി ഉടമകളെ സഹായിക്കുന്ന സമീപനമാണ് ടീ ബോർഡ് നാലുമാസമായി തുടരുന്നത്. സെപ്റ്റംബറിൽ തറവില പ്രഖ്യാപിക്കാൻ ടീ ബോർഡ് വൈകിയത് കർഷകപ്രതിഷേധത്തിനും ഇടയാക്കിയിരുന്നു. തറവിലയില്ലാതായാൽ ഫാക്ടറി ഉടമകൾക്ക് അവർ ഉദ്ദേശിക്കുന്ന വിലക്ക് കർഷകരിൽനിന്ന് കൊളുത്ത് ശേഖരിക്കാനാകും. കാലാവസ്ഥ അനുകൂലമായതോടെ തേയിലത്തോട്ടങ്ങളിൽ കൊളുന്ത് ഉൽപാദനം ഇരട്ടിയായതാണ് വിലയിടിക്കാൻ ഫാക്ടറി ഉടമകളും ഏജൻറുമാരും ചേർന്ന് ഗൂഢനീക്കം നടത്താൻ ഇടയാക്കിയതെന്നും ആക്ഷേപമുണ്ട്. ഇതിന് ആദ്യപടിയെന്നനിലയിൽ ടീ ബോർഡിനെ സ്വാധീനിച്ച് തറവില കുറപ്പിച്ചു. ഇതോടെ ആ വിലക്ക് കൊളുന്ത് ശേഖരിക്കാൻ ഫാക്ടറി ഉടമകൾക്ക് വഴിതെളിയുകയായിരുന്നു. TDL10 വിലയിടിഞ്ഞതോടെ ചെറുകിട തേയിലത്തോട്ടങ്ങളിൽ കൊളുന്തെടുപ്പിെൻറ ആവേശം കുറഞ്ഞ നിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.