തിരൂർ: 'ഇത് അധ്യാപകരുടേയും വിദ്യാർഥികളുടെയും ഗവേഷകരുടെയും കലാശാലയാണ്. മികച്ച വിദ്യാർഥികളെ സൃഷ്ടിക്കാൻ ഈ താക്കോൽ അധ്യാപകരെ ഏൽപ്പിക്കുന്നു. മുഴുവൻ സാഹിത്യകാരൻമാരും ഞങ്ങളോട് കാണിച്ച നല്ല മനോഭാവത്തിന് നന്ദി'... മലയാള സർവകലാശാലയോട് യാത്ര പറയുന്നതിനിടെ വളർത്തച്ഛൻ കൂടിയായ വൈസ് ചാൻസലർ കെ. ജയകുമാറിന് വാക്കുകൾ മുറിഞ്ഞു. ജീവനക്കാരും അധ്യാപകരും വിദ്യാർഥികളും ചേർന്നൊരുക്കിയ യാത്രയയപ്പ് കാമ്പസിനെ മൂകമാക്കി, പലരും വിതുമ്പി. സർവകലാശാലയോട് വിടപറയുന്ന കെ. ജയകുമാറിന് ബുധനാഴ്ച ഇവിടെ അവസാനദിനമായിരുന്നു. മലയാള സർവകലാശാലയെ അഞ്ച് വർഷത്തിനിടെ തലയെടുപ്പുള്ള അക്കാദമിക സ്ഥാപനമായി വളർത്തിയെടുത്താണ് അദ്ദേഹം മടങ്ങിയത്. സർഗപ്രതിഭക്ക് മാത്രം നടത്താൻ കഴിയുന്ന മനുഷ്യപ്പറ്റുള്ള നയമായിരുന്നു ജയകുമാറിേൻറതെന്ന് യാത്രയയപ്പ് ഉദ്ഘാടനം ചെയ്ത സി. രാധാകൃഷ്ണൻ പറഞ്ഞു. ഉപഹാരവും അദ്ദേഹം സമ്മാനിച്ചു. ഡോ. കെ.എം. ഭരതൻ അധ്യക്ഷത വഹിച്ചു. ഡോ. ടി. അനിതകുമാരി, ഡോ. ഇ. രാധാകൃഷ്ണൻ, ഡോ. ദേശമംഗലം രാമകൃഷ്ണൻ, ജോസഫ് മാത്യു, പി. ജയരാജൻ, പി.കെ. സുജിത്ത് എന്നിവർ സംസാരിച്ചു. കെ. ജയകുമാറിെൻറ ചലച്ചിത്രഗാനങ്ങൾ കോർത്തിണക്കി വിദ്യാർഥികൾ അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി. എം.ടിയിലേക്കുള്ള വഴികൾ, വീണ്ടെടുക്കാനാവാത്ത വാക്ക്, ബാലാഡ്സ് ഓഫ് നോർത്ത് മലബാർ പുസ്തകങ്ങളുടെ പ്രകാശനവും നടന്നു. കാലത്ത് സംവാദത്തിൽ യൂനിയൻ ഭാരവാഹികളായ പി.കെ. സുജിത്ത്, ശബരീഷ്, ലിജിഷ, ടി. ശ്രുതി, കെ.പി. അജിത്ത്, എ.കെ. വിനീഷ് തുടങ്ങിയവർ സംസാരിച്ചു. അധ്യാപകരും ജീവനക്കാരും ഒരുക്കിയ യാത്രയയപ്പിൽ ഡോ. എം.ആർ. രാഘവവാര്യർ, പ്രഫ. ടി.പി. കുഞ്ഞിക്കണ്ണൻ, ഡോ. എം. ശ്രീനാഥൻ, ഡോ. കെ.എം. ഭരതൻ, ഡോ. ജോണി സി. ജോസഫ്, ഡോ. ടി.വി. സുനീത, ഡോ. രോഷ്നി സ്വപ്ന, ഡോ. അൻവർ അബ്ദുല്ല, ഡോ. അശോക് ഡിക്രൂസ്, ഡോ. സി. ഗണേഷ്, ഡോ. സജ്ന, ഡോ. സുധീർ. എസ്. സലാം, കെ. രത്നകുമാർ, ടി. ലിജീഷ്, സിറാജ് തുടങ്ങിയവർ സംസാരിച്ചു. photo: tir ml1 jayakumar മലയാള സർവകലാശാലയിലെ യാത്രയയപ്പ് യോഗത്തിൽ മറുപടിപ്രസംഗം നടത്തുന്ന കെ. ജയകുമാർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.