സമരംചെയ്ത ജീവനക്കാർക്ക് ശമ്പളം: ആലപ്പുഴ നഗരസഭ സെക്രട്ടറിക്കെതിരെ നടപടിക്ക് ശിപാർശ ആലപ്പുഴ: സമരംചെയ്ത ജീവനക്കാർക്ക് െചയർമാൻ അറിയാതെ ശമ്പളം അനുവദിച്ച ആലപ്പുഴ നഗരസഭ സെക്രട്ടറി പി.യു. സതീഷ്കുമാറിനെതിരെ നടപടിക്ക് സർക്കാറിനോട് ശിപാർശ ചെയ്യാൻ കൗൺസിൽ യോഗം തീരുമാനിച്ചു. കൗൺസിലർമാർ തമ്മിെല കൈയാങ്കളിമൂലം യോഗം തുടരാൻ കഴിയാതെവന്നതിനിടെയാണ് ചെയർമാൻ തോമസ് ജോസഫ് ഇക്കാര്യം അറിയിച്ചത്. വിഷയം ചർച്ചെക്കടുത്തപ്പോൾ സെക്രട്ടറി ഹാജരായിരുന്നില്ല. സെക്രട്ടറിയെ നേരിട്ട് വിളിച്ച് വിശദീകരണം തേടണമെന്ന് യു.ഡി.എഫ് കൗൺസിലർമാർ ആവശ്യപ്പെട്ടു. ലേക് പാലസ് റിസോർട്ടിെൻറ റവന്യൂ രേഖകൾ നഗരസഭയിൽനിന്ന് കാണാതായ സംഭവത്തില്‍ സസ്പെൻഷനിലായ നാലുപേരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇടത് അനുകൂല സംഘടനയിൽപ്പെട്ട 60ഓളം ജീവനക്കാർ ഓഫിസ് ബഹിഷ്കരിച്ച് സമരം െചയ്തിരുന്നു. എന്നാൽ, ഈ കാലയളവിൽ ഇവർക്ക് സെക്രട്ടറി ശമ്പളം നല്‍കി. ഓഡിറ്റ് വിഭാഗം അനുമതി നിഷേധിച്ചിട്ടും 22 ദിവസം മാത്രം ജോലിചെയ്തവര്‍ക്കാണ് 30 ദിവസത്തെ ശമ്പളം നല്‍കിയെന്നാണ് ആരോപണം. ശമ്പളം ജീവനക്കാരുടെ അക്കൗണ്ടിലേക്ക് കൈമാറിയ ശേഷമാണ് ചെയർമാൻ അറിയുന്നത്. സെക്രട്ടറിക്കെതിരായ നടപടി നിയമവിരുദ്ധമാണെന്നാണ് പ്രതിപക്ഷ നിലപാട്. റവന്യൂ, ഹെൽത്ത്, എൻജിനീയറിങ് സൂപ്രണ്ടുമാരുടെ നിർദേശപ്രകാരമാണ് ശമ്പളം നൽകിയതെന്ന് പ്രതിപക്ഷ നേതാവ് ഡി. ലക്ഷ്മണൻ പറഞ്ഞു. എന്നാൽ, എൽ.ഡി.എഫ്-യു.ഡി.എഫ് ഒത്തുകളിയാണ് നഗരസഭയിൽ നടക്കുന്നതെന്ന് ബി.ജെ.പി ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.