എ.സി റോഡ് -കരാറുകാരനെതിരെ നടപടി -മന്ത്രി ജി. സുധാകരൻ തിരുവനന്തപുരം: ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ് പ്രവൃത്തി കരാർ എടുത്ത കമ്പനിക്കെതിരെ കരിമ്പട്ടികയിൽപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള വകുപ്പുതല ശിക്ഷാനടപടി സ്വീകരിക്കുമെന്ന് മന്ത്രി ജി. സുധാകരൻ അറിയിച്ചു. റോഡിെൻറ അറ്റകുറ്റപ്പണി സമയബന്ധിതമായി തീർക്കുന്നതിൽ വീഴ്ച വരുത്തിയതാണ് കാരണം. ഇടതുസർക്കാർ അധികാരത്തിൽ വന്നശേഷം പലതവണ കമ്പനിക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. തുടർന്ന്, കെ.എസ്.ടി.പി ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ എ.സി റോഡ് അത്യധികം മോശമായ സ്ഥിതിയിലാണെന്നാണ് റിപ്പോർട്ട് നൽകിയത്. ശബരിമല ഉത്സവകാലം ആരംഭിക്കുന്നതിന് മുമ്പ് അറ്റകുറ്റപ്പണി പൂർത്തീകരിക്കണമെന്ന് നോട്ടീസ് നൽകിയിട്ടുണ്ട്. ഇനിയും കാലതാമസവും കരാർ ലംഘനവും ഉണ്ടായാൽ കമ്പനിക്കെതിരെ ക്രിമിനൽ കേസ് നൽകുന്നതിനു ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.