യോഗ്യത മാനദണ്ഡം മാറ്റി സർക്കാർ ഉത്തരവ്; കാത്ത് ലാബ്​ ടെക്നീഷ്യന്മാർ ആശങ്കയിൽ

രാജാക്കാട്: കാത്ത് ലാബ് ടെക്നീഷ്യന്മാർക്ക് പി.എസ്.സി നിയമനത്തിന് പുതുതായി ഏർപ്പെടുത്തിയ യോഗ്യത മാനദണ്ഡം അപ്രായോഗികവും ആശങ്കയുണ്ടാക്കുന്നതുമെന്ന് പരാതി. ആരോഗ്യ സർവകലാശാലയിൽനിന്ന് ടെക്നീഷ്യന്മാരായി ഇറങ്ങുന്നവർക്ക് ഇൗ തസ്തികയിൽ അപേക്ഷിക്കാൻ കഴിയാത്ത അവസ്ഥയാണ് പുതിയ ഉത്തരവ് വരുത്തിവെച്ചതെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ കാത്ത് ലാമ്പ് ടെക്നീഷ്യൻ തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് കാർഡിയോ വാക്സുലാർ ടെക്നോളജിയിൽ ബിരുദവും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവുമായിരുന്നു ഇതുവരെ യോഗ്യത. എന്നാൽ, സർക്കാർ ഉത്തരവ് ആധാരമാക്കി ഒടുവിൽ പുറത്തുവന്ന പി.എസ്.സി വിജ്ഞാപനം അനുസരിച്ച് ഇൗ യോഗ്യതക്കു പുറമെ സയൻസ് വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ ബിരുദം വേണം. കൂടാതെ, സർക്കാർ മെഡിക്കൽ കോളജിൽ രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും ഉണ്ടാകണമെന്നാണ് ഉത്തരവ്. ഇതാണ് ആശങ്കക്ക് ഇടയാക്കിയിരിക്കുന്നത്. ഉത്തരവ് ബാധകമാക്കിയാൽ 2011 കേരള ഹെൽത്ത് യൂനിവേഴ്സിറ്റി ആദ്യമായി ആരംഭിച്ച ബാച്ചിലർ ഇൻ കാർഡിയോ വാസ്കുലാർ ടെക്നോളജി കോഴ്‌സിൽ ചേർന്ന് നാലുവർഷം പഠനം പൂർത്തിയാക്കി ഡിഗ്രിയെടുത്തവർക്ക് പി.എസ്.സിയിൽ അപേക്ഷ നൽകാൻ സാധിക്കാത്ത സ്ഥിതിയുണ്ടാകും. ആരോഗ്യ സർവകലാശാലക്കു കീഴിൽ പ്ലസ് ടു അടിസ്ഥാന േയാഗ്യതയുള്ളവർക്ക് ബി.സി.വി.ടി േകാഴ്സിൽ ചേരാം. കേരളത്തിൽ തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, കോഴിക്കോട് ഗവ. മെഡിക്കൽ കോളജുകളിലും എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലും മാത്രമാണ് ഈ കോഴ്സ് നിലവിലുള്ളത്. സർക്കാർ മേഖലയിൽ പരിമിതമായ കാത്ത്ലാബ് സൗകര്യങ്ങളാണ് ഉള്ളതെന്നിരിക്കെ ഗവ. മെഡിക്കൽ കോളജുകളിൽ മാത്രം രണ്ടുവർഷത്തെ പ്രവൃത്തിപരിചയം വേണമെന്ന നിർദേശം അപ്രായോഗികമാണ്. ഡിഗ്രിയെടുത്തവർക്ക് പി.എസ്.സിക്ക് അപേക്ഷിക്കാൻ കഴിയാത്തതും ഡിപ്ലോമക്കാർക്ക് അപേക്ഷിക്കുന്നതിന് പ്രശ്നമില്ലാത്തതുമായ സർക്കാർ ഉത്തരവാണ് പുറപ്പെടുവിച്ചത്. ഉത്തരവ് പുനഃപരിശോധിക്കണമെന്ന ആവശ്യം ഉന്നയിച്ച് ഉദ്യോഗാർഥികൾ സർക്കാറിനും പി.എസ്.സിക്കും പരാതി നൽകി. കോടതിയെ സമീപിക്കാനും ഒരുങ്ങുകയാണ് ഇവർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.