കോട്ടയം: വീട്ടുതടങ്കലിൽ കഴിയുന്ന ഹാദിയയെ മനുഷ്യാവകാശ കമീഷൻ സന്ദർശിക്കണമെന്ന് ആവശ്യപ്പെട്ട് കമീഷൻ സിറ്റിങ് നടന്ന കോട്ടയം ടി.ബിയിലേക്ക് എസ്.ഡി.പി.െഎ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധമാർച്ച് നടത്തി. ചൊവ്വാഴ്ച ഉച്ചക്ക് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽനിന്ന് ആരംഭിച്ച മാർച്ച് ടി.ബിക്കുമുന്നിൽ പൊലീസ് തടഞ്ഞു. തുടർന്ന് ജില്ല വൈസ് പ്രസിഡൻറ് ഷമീര്‍ അലിയാര്‍ ഉദ്ഘാടനം നിർവഹിച്ചു. ജില്ല പ്രസിഡൻറ് യു. നവാസ്, ജില്ല കമ്മിറ്റി അംഗം പി.എ. അഫ്‌സല്‍, മണ്ഡലം സെക്രട്ടറി ഷഫീഖ് റസാഖ്, നിജില്‍ ബഷീര്‍ എന്നിവര്‍ നേതൃത്വം നൽകി. ഹാദിയയുടെ ആരോഗ്യനില: മെഡിക്കൽ സംഘെത്ത അയക്കണമെന്ന് ആവശ്യം കോട്ടയം: വീട്ടുതടങ്കലിൽ കഴിയുന്ന ഹാദിയയുടെ ആരോഗ്യനിലയെക്കുറിച്ച് പരിശോധിക്കാൻ മെഡിക്കൽ സംഘത്തെ അയക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ ഏകോപനസമിതി (എൻ.സി.എച്ച്.ആർ.ഒ) മനുഷ്യാവകാശ കമീഷന്‍ അംഗം കെ. മോഹന്‍കുമാറിന് നിവേദനം നൽകി. ഹാദിയക്ക് മരുന്നുനൽകി മയക്കിക്കിടത്തുകയാണെന്നും ആരോഗ്യനില അപകടകരമാണെന്നും സ്വകാര്യചാനലിന് നല്‍കിയ അഭിമുഖത്തില്‍ പ്രമുഖ ഡോക്യുമെൻററി സംവിധായകന്‍ ഗോപാല്‍ മേനോന്‍ വെളിപ്പെടുത്തിയിരുന്നു. ഇത്തരം മയക്കുമരുന്നുകൾ അമിതമായി നല്‍കുന്നതിലൂടെ ഹൃദയമിടിപ്പ് കുറയുകയും മരണംവരെ സംഭവിക്കാൻ സാധ്യതയുണ്ടെന്നും മനസ്സിലാക്കിയാണ് ആവശ്യമുന്നയിച്ചതെന്ന് നിവേദനത്തിൽ പറയുന്നു. സംസ്ഥാന പ്രസിഡൻറ് വിളയോടി ശിവന്‍കുട്ടിക്കുവേണ്ടി മുഹമ്മദ് നാസറാണ് നിവേദനം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.