അധ്യാപികമാർക്ക്​ സസ്​​െപൻഷൻ; അന്വേഷണത്തിന്​ സമിതിയെ നിയോഗിച്ചെന്ന്​ കൊല്ലം രൂപത

കൊല്ലം: ട്രിനിറ്റി ലൈസിയം സ്‌കൂളിലെ വിദ്യാര്‍ഥിനി ഗൗരി മരിക്കാനിടയായ സംഭവത്തിൽ അധ്യാപികമാരായ ക്രെസൻറ്, സിന്ധു എന്നിവരെ സസ്പെൻഡ് ചെയ്തു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സമിതിയെ നിയോഗിച്ചതായും കൊല്ലം രൂപത അധികൃതർ അറിയിച്ചു. ദാരുണമായ സംഭവത്തിൽ അനുശോചിക്കുന്നതായി രൂപത പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. ബെൻസിഗർ ആശുപത്രിയിൽ ചികിത്സ നൽകുന്നതിൽ വീഴ്ച സംഭവിച്ചിട്ടില്ല. ബന്ധുക്കളുടെ നിർബന്ധപ്രകാരമാണ് കുട്ടിയെ ഡിസ്ചാർജ് ചെയ്തത്. മറിച്ചുള്ള പ്രതികരണങ്ങളിൽ രൂപത ആശങ്ക രേഖപ്പെടുത്തി. പൊലീസും സർക്കാർ ഏജൻസികളും നടത്തുന്ന ഏതന്വേഷണത്തെയും സ്വാഗതം ചെയ്യും. അന്വേഷണവുമായി സഹകരിക്കുമെന്നും പത്രക്കുറിപ്പിൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.