തൊഴിൽതേടി ആയിരങ്ങൾ; കിട്ടിയത്​ 2924 പേർക്ക്​

കോട്ടയം: കേന്ദ്ര തൊഴിൽമന്ത്രാലയം സ്വകാര്യമേഖലയിലേക്കായി സംഘടിപ്പിച്ച തൊഴിൽമേളയിൽ എത്തിയത് ആയിരങ്ങൾ. കോട്ടയം സി.എം.എസ് കോളജ് കാമ്പസിൽ ഞായറാഴ്ച രാവിലെ ഒമ്പതുമുതൽ ആറുവരെ നടന്ന അഭിമുഖത്തിൽ 27,260 പേർ പങ്കാളികളായി. ബഹുരാഷ്ട്ര കമ്പനി ഉൾെപ്പടെ സ്ഥാപനങ്ങളിൽ 2924 പേർക്ക് ജോലികിട്ടി. െഎ.ടി, ബാങ്കിങ്, ഇൻഷുറൻസ്, ഹോട്ടൽ, ടെക്സ്ൈറ്റൽസ്, ഒാേട്ടാമൊബൈൽ, ആയുർവേദം, കൺസൽട്ടൻസി തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രതിധിനികളാണ് എത്തിയത്. തുണിവ്യാപാരമേഖലയിൽ 690 പേരും െഎ.ടി മേഖലയിൽ 49 പേർക്കും അവസരം കിട്ടിയപ്പോൾ ശേഷിച്ചവർക്ക് മറ്റു മേഖലകളിലായി അവസരം. കോട്ടയം ഉൾപ്പെടെയുള്ള വിവിധ ജില്ലകളിൽനിന്ന് ഉദ്യോഗാർഥികൾ എത്തിയതോടെ ഗതാഗതം നിയന്ത്രിക്കാൻ പൊലീസിനെയും നിയോഗിച്ചിരുന്നു. ഒരാൾക്ക് നാല് കമ്പനികളിലേക്ക് അഭിമുഖം നടത്താനുള്ള അവസരമുണ്ടായിരുന്നു. നീണ്ട നിരയിൽ പലർക്കും സ്ഥാപന മേധാവികളുമായുള്ള അഭിമുഖത്തിൽ പെങ്കടുക്കാനാവാതെ മടങ്ങേണ്ടി വന്നു. മണിക്കൂറുകൾ കാത്തിരുന്നിട്ടും ചില സ്ഥാപന മേധാവികൾ എത്താത്തതും പ്രശ്നമായി. സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എടുക്കാൻ ഫോേട്ടാസ്റ്റാറ്റ് കടയിലും വൻതിരക്കാണ് അനുഭവെപ്പട്ടത്. ദേശീയ തൊഴിൽ സേവനകേന്ദ്രത്തി​െൻറ ആഭിമുഖ്യത്തിൽ െകാച്ചി സൊസൈറ്റി ഫോർ ഇൻറർഗ്രേറ്റഡ് ഗ്രോത്ത് ഒാഫ് ദി നേഷൻ, കേരള ചേംബർ ഒാഫ് േകാമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ് എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിപാടി. കേന്ദ്ര സർക്കാർ ഏജൻസികൾ തൊഴിൽ സംരംഭകർക്ക് ആവശ്യമായ മാർഗനിർദേശം നൽകി. ബി.എസ്.എൻ.എൽ ആധാർ ലിങ്കിങ്ങും ബ്ലഡ് ഡോണേഷ്സ് കേരളയുടെ നേതൃത്വത്തിൽ രക്തദാന ബോധവത്കരണവും ഉണ്ടായിരുന്നു. കാഞ്ഞിരപ്പള്ളി രൂപത അധ്യക്ഷൻ ബിഷപ് മാർ മാത്യു അറയ്ക്കൽ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി ഫോർ ഇൻറർഗ്രേറ്റഡ്ഗ്രോത്ത് ഓഫ് ദി നേഷൻ ചെയർമാൻ എ.എൻ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ മുഖ്യാതിഥിയായിരുന്നു. ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം ബി. രാധാകൃഷ്ണമേനോൻ, ബി.ജെ.പി ജില്ല പ്രസിഡൻറ് എൻ. ഹരി, പി.ജി. രാമചന്ദ്രൻ, അഖിൽ രവീന്ദ്രൻ, ലിജിൻ ലാൽ, രൂപേഷ് ആർ. മേനോൻ, നോബിൾ മാത്യു, രാധാകൃഷ്ണൻ, എസ്. മനോജ്, ലാൽ കൃഷ്ണ, സോബിൻ ലാൽ, ശരത്ത്, ഗോപൻ എന്നിവർ പങ്കെടുത്തു. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ ചെയർമാനായുള്ള സൊസൈറ്റി ഫോർ ഇൻറർഗ്രേറ്റഡ് ഗ്രോത്ത് ഓഫ് ദി നേഷൻ നേതൃത്വം നൽകിയ പരിപാടിയിലാണ് കാഞ്ഞിരപ്പള്ളി രൂപത അധ്യക്ഷൻ ഉദ്ഘാടകനായി എത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.