മോഷ്​ടാക്കളുടെ ആക്രമണം: മലയാളി നഴ്സ് ഗുരുതരാവസ്ഥയിൽ

തൊടുപുഴ: പുണെയിൽ മോഷ്ടാക്കളുടെ ആക്രമണത്തിന് ഇരയായ മലയാളി മെയിൽ നഴ്സ് ഗുരുതരാവസ്ഥയിൽ. വണ്ണപ്പുറം ചേന്നംകോട്ട് സി.ആർ. രഞ്ജിത്തിനാണ് മർദനമേറ്റത്. പുണെ ജഹാംഗീർ മെഡിക്കൽ സ​െൻററിൽ വ​െൻറിലേറ്ററിൽ കഴിയുകയാണ് രഞ്ജിത്ത്. ജോലി കഴിഞ്ഞ് സുഹൃത്തി​െൻറ വീട്ടിൽ പോയി ബൈക്കിൽ കൂട്ടുകാരനുമൊത്ത് താമസ സ്ഥലത്തേക്ക് മടങ്ങുംവഴി മർദനമേറ്റതായാണ് വീട്ടുകാർക്ക് ലഭിച്ച വിവരം. വ്യാഴാഴ്ച പുലർച്ചെ നാലിനാണ് സംഭവം. ബെക്കിലെത്തിയ മൂന്നംഗ അക്രമിസംഘം ഇരുവരുടെയും മുഖത്തേക്ക് സ്പ്രേ അടിച്ചു. നിയന്ത്രണംവിട്ട് ബൈക്കില്‍നിന്ന് വീണ രഞ്ജിത്തിനെയും സുഹൃത്തിനെയും ഇരുമ്പ് വടികൊണ്ട് മർദിച്ചവശരാക്കി. സ്വർണമാല, ഫോൺ, പണം എന്നിവ കവർന്ന് ആക്രമികൾ കടന്നു. അവശനിലയിൽ റോഡരികില്‍ കിടന്ന ഇരുവരെയും അതുവഴിയെത്തിയ മറ്റ് യാത്രക്കാരാണ് സമീപത്തെ ആശുപത്രിയിലെത്തിച്ചത്. സ്ഥിതി ഗുരുതരമായതിനാൽ പിന്നീട് ജഹാംഗീർ മെഡിക്കൽ സ​െൻററിലേക്ക് മാറ്റുകയായിരുന്നു. എൻ.എം വാഡിയ കാർഡിയാക് സ​െൻററിലാണ് ജോലി. വിവരമറിഞ്ഞ് ബന്ധുക്കൾ പുണെയിലെത്തിയിട്ടുണ്ട്. മാസങ്ങൾക്ക് മുമ്പാണ് രഞ്ജിത്ത് വിവാഹിതനായത്. യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ (യു.എൻ.എ) പുണെ യൂനിറ്റ് കമ്മിറ്റി അംഗമാണ് രഞ്ജിത്ത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.