മേയാൻ സ്ഥലമില്ല, ജില്ലയിൽ പശുക്കളുടെ എണ്ണം കുറയുന്നു

പത്തനംതിട്ട: മേച്ചിൽ സ്ഥലമില്ലാത്തതിനാൽ ജില്ലയിൽ പശുക്കളുടെ എണ്ണം കുറഞ്ഞുവരുന്നതായി മൃഗസംരക്ഷണ വകുപ്പ്. എന്നാൽ, പാലുൽപാദനം കുറയുന്നില്ലെന്നാണ് വിവരമെന്നും ജില്ല മൃഗസംരക്ഷണ പി.ആർ.ഒ ഡോ. എം. മാത്യു വാർത്തസമ്മേളനത്തിൽ പറഞ്ഞു. ജില്ലയിലെ പാലുൽപാദനം, കന്നുകാലികൾ എന്നിവ സംബന്ധിച്ച് വ്യക്തമായ വിവരം ലഭ്യമല്ല. അടുത്ത വർഷം നടക്കുന്ന സെൻസസിൽ വിവരം ശേഖരിക്കും. തീറ്റപ്പുല്ല് നൽകി മാത്രേമ ജില്ലയിൽ പശുവളർത്തൽ നടത്താൻ കഴിയുകയുള്ളൂ. ജില്ലയിലെ ഏഴംകുളം, കല്ലൂപ്പാറ, റാന്നി-പെരുനാട് എന്നീ സ്കുളുകളിൽ ആനിമൽ വെൽഫയർ ക്ലബുകൾ രൂപവത്കരിച്ച് കുട്ടികൾക്ക് ഒാമനമൃഗങ്ങളെ നൽകുമെന്ന് ജില്ല മൃഗസംരക്ഷണ ഒാഫിസർ ഡോ. എലിസബത്ത് ഡാനിയൽ അറിയിച്ചു. ആട്, മുയൽ എന്നിവയായിരിക്കും നൽകുക. ഒരു സ്കൂളിന് 50,000 രൂപ അനുവദിക്കും. ജില്ലയിലെ 70 സ്കൂളുകളിൽ പൗൾട്രി ക്ലബുകൾ ആരംഭിച്ചിട്ടുണ്ട്. ഒാരോ സ്കൂളിനും 36,250 രൂപ വീതമാണ് നൽകുന്നത്. ചീഫ് വെറ്ററിനറി ഒാഫിസർ ഡോ. ബാബു എബ്രഹാമും വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു. ഗോവത്സം 23ന് പഴകുളത്ത് പത്തനംതിട്ട: ജില്ല മൃഗസംരക്ഷണ വകുപ്പും പള്ളിക്കൽ പഞ്ചായത്തും സംയുക്തമായി പഴകുളം പാസ് ഒാഡിറ്റോറിയത്തിൽ ഗോവത്സം സംഘടിപ്പിക്കും. 23ന് രാവിലെ ഒമ്പതിന് മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്യും. ചിറ്റയം ഗോപകുമാർ എം.എൽ.എ അധ്യക്ഷത വഹിക്കും. മാതൃക മൃഗസംരക്ഷണ ഗ്രാമമായി തണ്ണിത്തോടിനെ ജില്ല പഞ്ചായത്ത് പ്രസിഡൻറ് അന്നപൂർണാദേവി പ്രഖ്യാപിക്കും. ദുരന്ത നിവാരണ സഹായം കലക്ടർ ആർ. ഗിരിജയും ആനിമൽ വെൽഫയർ ക്ലബ് ഉദ്ഘാടനം പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സൗദ രാജനും നിർവഹിക്കും. രാവിലെ എട്ടിന് കന്നുകുട്ടി പ്രദർശനവും 11.30ന് സെമിനാറും നടക്കും. ജില്ലയിൽ കന്നുകുട്ടി പരിപാലന പദ്ധതിയിൽ 7418 ഗുണഭോക്താക്കൾ ഉള്ളതായി ജില്ല മൃഗസംരക്ഷണ ഒാഫിസർ ഡോ. എലസബത്ത് ഡാനിയൽ അറിയിച്ചു. 2015-16ൽ 2.23 കോടിരൂപയും 2016-17ൽ 2.63 കോടി രൂപയും 2017-18ൽ 2.85 കോടി രൂപയുമാണ് ജില്ലക്കുള്ള പദ്ധതി വിഹിതം. പശുക്കളെ നഷ്ടമായ 11പേർക്ക് 16400 രൂപ വീതം ദുരന്ത നിവാരണ സഹായം 23ന് വിതരണം ചെയ്യും. ജില്ലയിൽനിന്ന് വിവിധ അവാർഡ് നേടിയ ക്ഷീരകർഷകർ, വെറ്ററിനറി ഡോക്ടർമാർ എന്നിവരെ ആദിരിക്കും. മാതൃക മൃഗസംരക്ഷണ ഗ്രാമമായി തെരഞ്ഞെടുക്കുന്ന തണ്ണിത്തോടിൽ 30 ലക്ഷം രൂപയുടെ വികസന പദ്ധതികൾ നടപ്പാക്കുമെന്നും അവർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.