റബർ ഉത്തേജക പദ്ധതി അട്ടിമറിക്കാൻ അനുവദിക്കില്ല -ഇൻഫാം കോട്ടയം: വിലത്തകര്‍ച്ചയിൽ ബുദ്ധിമുട്ടുന്ന ചെറുകിട കർഷകർക്ക് ആശ്വാസമായ സംസ്ഥാന സര്‍ക്കാറിെൻറ റബര്‍ ഉത്തേജക പദ്ധതി അട്ടിമറിക്കാന്‍ അനുവദിക്കില്ലെന്ന് ഇൻഫാം. പദ്ധതി തുടരാൻ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് ദേശീയ സെക്രട്ടറി ജനറൽ അഡ്വ.വി.സി. സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു. റബര്‍ ഉത്തേജക പദ്ധതിയുടെ മൂന്നാം ഘട്ടമാണിപ്പോള്‍. ആദ്യഘട്ടത്തില്‍ മുൻസര്‍ക്കാര്‍ 300 കോടിയും ഈ സര്‍ക്കാര്‍ രണ്ടാംഘട്ടത്തില്‍ 500 കോടിയും ബജറ്റില്‍ 500 കോടിയും ഉള്‍പ്പെടെ 1300 കോടി ഇതിനകം പദ്ധതിയില്‍ വകയിരുത്തിയിട്ടുണ്ട്. 4.4 ലക്ഷം കര്‍ഷകര്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും 3.44 ലക്ഷം കര്‍ഷകരെ മാത്രമേ ഇതുവരെ പരിഗണിച്ചിട്ടുള്ളു. 2017 ജൂണ്‍വരെ 28 ലക്ഷത്തോളം ബില്ലുകളിലൂടെ വിപണി വിലയും സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിസ്ഥാനവിലയായ 150 രൂപയും തമ്മിലുള്ള വ്യത്യാസം കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തിച്ചേര്‍ന്നിട്ടുണ്ട്. എന്നാല്‍, ജൂണ്‍ മുതലുള്ള ബില്ലുകള്‍ ലിസ്റ്റുപോലും ചെയ്യപ്പെട്ടിട്ടില്ല. മേയ് മുതലുള്ള പണം കര്‍ഷകര്‍ക്ക് ലഭിച്ചിട്ടുമില്ല. ബില്ലുകള്‍ ആര്‍.പി.എസുകള്‍ വഴി കര്‍ഷകര്‍ കൃത്യമായി എത്തിക്കുമ്പോഴും വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥര്‍ പദ്ധതി അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് കര്‍ഷകദ്രോഹമാണ്. സബ്‌സിഡിക്കു തടസ്സം നേരിട്ടാല്‍ കര്‍ഷകര്‍ റബര്‍കൃഷി ഉപേക്ഷിക്കുന്ന സാഹചര്യം സൃഷ്ടിക്കപ്പെടും. പദ്ധതി അംഗങ്ങളായ കര്‍ഷകരുടെയും റബര്‍ ഉൽപാദക സംഘങ്ങളുടെയും പ്രതിനിധികളുടെയും കൂട്ടായ്മ എല്ലാ ജില്ലകളിലും നവംബറില്‍ വിളിച്ചുചേര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.