അതുല്യക്ക് തുല്യം അതുല്യ മാത്രം

*സ്വന്തം റെക്കോഡ് തിരുത്തി ഡിസ്കസ് ത്രോയിൽ മൂന്നാം സ്വർണം പാലാ: പി.എ. അതുല്യ ഡിസ്കസ് ത്രോയിൽ പങ്കെടുക്കുന്നുണ്ടെങ്കിൽ റെക്കോഡ് പിറക്കാൻ എല്ലാ സാധ്യതയുമുണ്ട്. 2015ൽ സബ്ജൂനിയർ വിഭാഗത്തിൽ റെക്കോഡിട്ട് തുടങ്ങിയ അതുല്യ കഴിഞ്ഞ വർഷം ജൂനിയറിലേക്ക് മാറിയപ്പോഴും നേട്ടം ആവർത്തിച്ചു. ഇക്കുറി ജൂനിയറിൽ തന്നെ തൃശൂര്‍ നാട്ടിക ഫിഷറീസ് എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ താരം തിരുത്തിയത് സ്വന്തം റെക്കോഡാണ്. 37.49 മീറ്റര്‍ ദൂരേക്കാണ് ശനിയാഴ്ച ഡിസ്‌ക് എറിഞ്ഞത്. കഴിഞ്ഞ വര്‍ഷം 35.41 മീറ്ററായിരുന്നു അതുല്യയുടെ റെക്കോഡ് ദൂരം. മുമ്പ് ദേശീയ ജൂനിയര്‍ സ്‌കൂള്‍ മീറ്റില്‍ ഡിസ്‌കസില്‍ വെങ്കലം നേടിയിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബറില്‍ തിരുവനന്തപുരത്ത് നടന്ന സംസ്ഥാന ജൂനിയര്‍ മീറ്റിലും റെക്കോഡോടെ സ്വർണം നേടി. 36.51 മീറ്റര്‍ ദൂരമാണ് ജൂനിയര്‍ മീറ്റില്‍ എറിഞ്ഞത്. തുടർന്ന് തിരുവനന്തപുരത്ത് തന്നെ നടന്ന സൗത്ത് സോണ്‍ ജൂനിയര്‍ മീറ്റില്‍ 37.34 മീറ്റര്‍ എറിഞ്ഞ് ഒന്നാം സ്ഥാനക്കാരിയായി. സബ്ജൂനിയര്‍ വിഭാഗത്തിലും ദേശീയ, സംസ്ഥാന സ്‌കൂള്‍ കായികമേളയിലും അതുല്യ സുവര്‍ണ നേട്ടം കൊയ്തിട്ടുണ്ട്. ഓട്ടോ ഡ്രൈവറായ കണ്ണനാണ് നാട്ടിക സ്‌പോര്‍ട്‌സ് അക്കാദമിയിലെ താരമായ അതുല്യയുടെ പരിശീലകൻ. കൊടുങ്ങല്ലൂര്‍ കോട്ടപ്പുറം പരുവക്കല്‍ അജയഘോഷി​െൻറയും രതിയുടെയും മകളാണ്. പടം: BT01folder : bt5, bt 6 ജൂനിയർ ഗേൾസ് ഡിസ്കസ് ത്രോ, റെക്കോഡ്: പി.എ. അതുല്യ, നാട്ടിക ഫിഷറീസ് സ്കൂൾ, തൃശൂർ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.