ഒാർമകളിൽ വി.സി. ജോസഫ്, പാലായുടെ ​​ദ്രോണർ

പാലാ: വീണ്ടുമൊരു കൗമാരകായികമേളക്കു കൂടി പാലാ ആതിഥേയത്വമരുളുേമ്പാൾ ആദ്യ രണ്ട് മീറ്റുകൾക്കും ചുക്കാൻപിടിച്ച പാലായിലെ മുതിർന്ന കായികാധ്യാപകൻ 'േദ്രാണാചാര്യ' വി.സി. ജോസഫി​െൻറ ഒാർമകൾക്ക് സുവർണത്തിളക്കം. ഇപ്പോൾ സിന്തറ്റിലേക്ക് കൂറുമാറി കൂടുതൽ സുന്ദരിയായ പാലാ സ്റ്റേഡിയത്തെക്കുറിച്ചാണ് ആദ്യ ഒാർമകൾ. പേരേക്കാട്ടു പറമ്പ് എന്നറിയപ്പെട്ടിരുന്ന റബർ തോട്ടമായിരുന്നു ഇവിടം. ളാലം തോടിനെ അതിരിട്ട് ഏഴ് ഏക്കറോളം വിശാലമായ റബർ തോട്ടത്തിൽ കാട്ടുപള്ളകൾ കയറി വനത്തി​െൻറ പ്രതീതിയായിരുന്നു. 1974ൽ അന്നത്തെ മുനിസിപ്പൽ ഭരണാധികാരികളുടെ നേതൃത്വത്തിൽ ഒറ്റ രാത്രികൊണ്ട് ഈ കാടും പടലും തെളിച്ച് പറ്റാവുന്നത്ര റബർ മരങ്ങളും വെട്ടിവീഴ്ത്തി. അതൊരു കാലം. ഇന്നത്തെ മുനിസിപ്പൽ സ്റ്റേഡിയം ജന്മമെടുത്ത കഥ പറയുകയാണ് 80-കാരനായ ജോസഫ് ഇന്നത്തെ സ്റ്റേഡിയം ഉണ്ടാകുന്നതിനും മുമ്പ് ഇപ്പോൾ കൊട്ടാരമറ്റം ബസ് സ്റ്റാൻഡ്് സ്ഥിതിചെയ്യുന്നിടത്തായിരുന്നു പാലായുടെ ആദ്യ കളിത്തട്ട്. പുതിയ സ്റ്റേഡിയം വന്നശേഷം 1977ലാണ് ആദ്യ സംസ്ഥാന സ്കൂൾ മീറ്റ് പാലായിലെത്തുന്നത്. അതി​െൻറ ഓർഗനൈസിങ് സെക്രട്ടറി കൂടിയായിരുന്നു വി.സി. ജോസഫ്. 24 വിദ്യാഭ്യാസ ജില്ലകളിൽനിന്നായി 1000ത്തിൽ പരം വിദ്യാർഥികൾ പങ്കെടുത്ത ആ മീറ്റ് നടത്താൻ പാലായിലെ വ്യാപാരി സമൂഹത്തിൽനിന്ന് പിരിവെടുത്തിരുെന്നന്ന് അന്നത്തെ ഈ മുഖ്യ സംഘാടകൻ ഓർമിക്കുന്നു. 'അന്നൊക്കെ കായികതാരങ്ങൾ സ്വന്തമായി ഭക്ഷണം കൊണ്ടുവരുകയായിരുന്നു പതിവ്. സാമ്പത്തിക ബുദ്ധിമുട്ടുമൂലം അന്ന് കായികതാരങ്ങൾക്കും ഒഫീഷ്യൽസിനും ഭക്ഷണം കൊടുക്കാൻ പോലും നിർവാഹമുണ്ടായിരുന്നില്ല.' '92ൽ വീണ്ടും സ്കൂൾ മീറ്റ് പാലായുടെ മണ്ണിലെത്തി. അന്ന് സ്റ്റേഡിയം കുറച്ചുകൂടി നന്നാക്കിയിരുന്നു. മണ്ണ് വെട്ടിയൊതുക്കി കുമ്മായം വിതറി അതിരിട്ട ട്രാക്കിൽ അന്ന് 30 വിദ്യാഭ്യാസ ജില്ലകളിൽനിന്നായി 2000ത്തോളം കുട്ടികൾ മാറ്റുരച്ചു. ആ മേള നടത്തിയതും പിരിവെടുത്തായിരുന്നു. എന്നാൽ, അന്ന് മന്ത്രിയായിരുന്ന കെ.എം. മാണിയുടെ നിർേലാഭമായ സഹകരണവും പിന്തുണയും മീറ്റിന് ലഭിച്ചു. 'പയ്യോളി എക്സ്പ്രസ്' സാക്ഷാൽ പി.ടി. ഉഷ പാലാ സ്റ്റേഡിയത്തിലൂടെ പറന്നത് ഇന്നത്തേതുപോലെ ജോസഫ് സാറി​െൻറ ഓർമയിലുണ്ട്. പാലാ സ്റ്റേഡിയം സിന്തറ്റിക് ട്രാക്കാക്കി ആധുനികവത്കരിക്കാൻ മന്ത്രിയായിരുന്ന കെ.എം. മാണി തീരുമാനിച്ചപ്പോൾ ആദ്യ ഉപദേശനിർേദശങ്ങൾ തേടിയത് വി.സി. ജോസഫിൽ നിന്നാണ്. 'അന്നൊക്കെ കളികൾ എല്ലാവർക്കും ഒരു ഹരമായിരുന്നു. ജയപരാജയങ്ങളൊന്നും അന്നൊരു വിഷയെമ ആയിരുന്നില്ല. -പാലായുടെ പഴയകാല കായിക പ്രൗഢിയെക്കുറിച്ച് പറയുമ്പോൾ പ്രായം തളർത്താത്ത ആവേശമാണ് ഇൗ കായികാധ്യാപകന്. മൈതാനത്തി​െൻറയും കളിയുടെയും കഥ പറഞ്ഞ് സിന്തറ്റിക് ട്രാക്കിലൂടെ രണ്ടുതവണ വലംവെച്ചപ്പോഴും ജോസഫ് സാറിന് കിതപ്പില്ല. 'അൽപം സ്ഥലപരിമിതി ഉണ്ടെങ്കിലും കേരളത്തിലെ നമ്പർ വൺ സിന്തറ്റിക് സ്റ്റേഡിയമാണിത്.' ഒട്ടേറെ കായികതാരങ്ങളുടെ സാക്ഷ്യപത്രങ്ങളിൽ വിജയതുല്യം ചാർത്തിയ അതേ ഉറപ്പോടെ പാലായിലെ ആധുനിക സിന്തറ്റിക് ട്രാക് സ്റ്റേഡിയത്തിന് ജോസഫ് സാറി​െൻറ സാക്ഷ്യപത്രം. വി.സി. ജോസഫ് വിളയിച്ചെടുത്ത കായികമുത്തുകൾ ഏറെ വള്ളിച്ചിറ വാലിയിൽ കുടുംബാംഗമായ ഇദ്ദേഹം സ്കൂൾ പഠനകാലഘട്ടത്തിൽ അത്ലറ്റിക്സ് ചാമ്പ്യനായിരുന്നു. പിന്നീട് നാഷനൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സിൽ (എൻ.ഐ.എസ്) നിന്ന് പരിശീലനം നേടി 1964ൽ വിളക്കുമാടം സ​െൻറ് ജോസഫ്സ് സ്കൂളിൽ കായികാധ്യാപകനായി ചേർന്നു. ആറുവർഷത്തിനു ശേഷം പാലാ സ​െൻറ് തോമസ് ഹൈസ്കൂളിലേക്ക് മാറ്റം. 30 വർഷത്തെ സേവനത്തിനിടെ നൂറുകണക്കിന് ദേശീയ-അന്തർദേശീയ കായികപ്രതിഭകളെ വാർത്തെടുക്കാൻ വി.സി. ജോസഫ് സാറിന് കഴിഞ്ഞു. ഇൻറർനാഷനൽ വോളിബാൾ താരം ഡോ.ജോർജ് മാത്യു, എസ്. പഴനിയാപിള്ള, പി.സി. ആൻറണി, ബാസ്കറ്റ് ബാൾ താരം സി.വി. സണ്ണി, സജീഷ് ജോസഫ്, ദിലീപ് വേണുഗോപാൽ, സുനിൽ ജോസഫ് എന്നിവരൊക്കെ ഈ കായികാചാര്യ​െൻറ കീഴിൽ കളിപഠിച്ച് വളർന്നവരാണ്. സ്കൂളിൽനിന്ന് വിരമിച്ചശേഷം രണ്ടുപതിറ്റാണ്ടായി പാലാ സ്റ്റേഡിയം കേന്ദ്രീകരിച്ച് 'പാലാ കോച്ചിങ് സ​െൻറർ' എന്ന പേരിൽ പുതുതലമുറക്ക് ഇദ്ദേഹം കായികപരിശീലനം നൽകിവരുകയാണ്; ഒരു രൂപ പോലും ഗുരുദക്ഷിണ വാങ്ങാതെ!. കായികപരിശീലന മേഖലയിലെ സമഗ്ര സംഭാവനകൾ കണക്കിലെടുത്ത് 1988ൽ മികച്ച അധ്യാപകനുള്ള അവാർഡ് ലഭിച്ചിരുന്നു. പടം: VC Joseph വി.സി. ജോസഫ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.