മേളയുടെ സ്വന്തം പളനിയാപിള്ള; പാലായുടെയും

പാലാ: കാൽ നൂറ്റാണ്ടിനുശേഷം റബറി​െൻറ നാട്ടിലെത്തിയ സ്കൂൾ കായികമേളയിെല മത്സരങ്ങളെ മുന്നിൽ നിന്ന് നയിക്കുന്നത് ഒരു പാലാക്കാരൻ. സംസ്ഥാന സ്കൂൾ കായികമേള ടെക്നിക്കൽ കമ്മിറ്റി ചെയർമാനായ എസ്. പളനിയാപിള്ളയാണ് മത്സരനടത്തിപ്പിന് ചുക്കാൻ പിടിക്കുന്നത്. ഒരു ഡസനോളം സ്കൂൾ കായികമേളകളും അരഡസൻ ദേശീയ കായികമേളകളും നടത്തിയ അനുഭവസമ്പത്തുള്ള ഇദ്ദേഹം മുൻ അത്ലറ്റിക് ചാമ്പ്യനും കൂടിയാണ്. പാലാ വെള്ളാപ്പാട് വല്യവീട്ടിൽ കുടുംബാംഗമായ ഇദ്ദേഹം വെള്ളായണി കാർഷിക സർവകലാശാല ഫിസിക്കൽ എജുക്കേഷൻ പ്രഫസറായി 2004ലാണ് വിരമിച്ചത്. തുടർന്ന് കായികമേളകളുടെ നടത്തിപ്പിന് നേതൃത്വം നൽകിവരുകയായിരുന്നു. സ്കൂൾ-, കോളജ് കാലഘട്ടത്തിൽ ട്രിപ്പിൾ ജമ്പിലും ലോങ് ജമ്പിലും തുടർച്ചയായി ചാമ്പ്യനായിരുന്ന ഇദ്ദേഹം1967-ൽ ടോക്കിയോയിൽ നടന്ന ലോക യൂനിവേഴ്സിറ്റി ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്തു. തുടർന്ന് മെക്സിക്കോയിൽ നടന്ന ഒളിമ്പിക്സിനുള്ള ഇന്ത്യൻ ടീമി​െൻറ ഫൈനൽ കോച്ചിങ് ക്യാമ്പിലേക്ക് സെലക്ഷൻ കിട്ടിയ പളനിയാപിള്ളയെ പക്ഷേ, ട്രാക്കിൽ തുടരാൻ വിധി അനുവദിച്ചില്ല. നട്ടെല്ലിനേറ്റ ക്ഷതം മൂലം 21ാം- വയസ്സിൽ അദ്ദേഹത്തിന് കളിക്കളം വിടേണ്ടിവന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.