പാലായുടെ പൊന്നുഷസുകൾ

പാലാ: സിന്തറ്റിക് ട്രാക്കിൽ വെടിയൊച്ച മുഴങ്ങുേമ്പാൾ, റബർ നാടി​െൻറ ആവേശത്തിെനാപ്പം കുതിച്ച മിന്നും താരങ്ങൾ ഏറെ. ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരി അഞ്ജു ബോബി ജോർജാണ് കഴിഞ്ഞ പാലാ മീറ്റിൽ പിറന്ന പൊന്നുഷസുകളിൽ വമ്പത്തി. ജിൻസി ഫിലിപ്പും ജോസഫ്‌ ജി. എബ്രഹാമും അടക്കമുള്ള താരങ്ങളും രാജ്യാന്തരവേദികളിലേക്ക് ഇവിടെനിന്ന് ഒാടിക്കയറി. പരിശീലനമികവിൽ പാലായിൽനിന്ന് നേട്ടങ്ങൾ കഴുത്തിലണിഞ്ഞവരും ഏറെ. ഇൗ പട്ടിക ദേശീയ സ്‌കൂള്‍ മീറ്റില്‍ പോള്‍വാള്‍ട്ടില്‍ മൂന്ന് റെക്കോഡുകൾ നേടിയ മരിയ ജയ്‌സണിൽ എത്തിനിൽക്കുന്നു. ഭാവിതാരങ്ങളെ സ്വാഗതം ചെയ്യുന്ന പുതുപുത്തൻ സിന്തറ്റിക് ട്രാക്കിൽ മിന്നിത്തിളങ്ങുന്ന പാലായിലെ സ്റ്റേഡിയം 1974ലാണ് രൂപപ്പെട്ടത്. ളാലം തോട് അതിരിടുന്ന ഏഴ് ഏക്കറോളമുള്ള കാട്ടുവള്ളികൾ നിറഞ്ഞ റബർ തോട്ടത്തെ അന്നത്തെ മുനിസിപ്പൽ ഭരണാധികാരികൾ ഒറ്റദിവസംെകാണ്ട് സ്റ്റേഡിയമാക്കി പരുവപ്പെടുത്തി. അതിനുമുമ്പ് ഇപ്പോൾ കൊട്ടാരമറ്റം ബസ് സ്റ്റാൻഡ്സ്ഥതിചെയ്യുന്നിടത്തായിരുന്നു പാലായുടെ കളിത്തട്ട്. 1977ലാണ് ആദ്യ കായികമേള. പാലാ സ്റ്റേഡിയത്തിലെ മണ്ണുട്രാക്കിലായിരുന്നു താരങ്ങൾ പുതുദൂരവും ഉയരവും തേടി കുതിച്ചുപാഞ്ഞത്. 24 വിദ്യാഭ്യാസ ജില്ലകളിൽനിന്നായി ആയിരത്തിൽപരം കുട്ടിത്താരങ്ങളെത്തി. 1992ൽ വീണ്ടും മേള പാലായിലെത്തി. മണ്ണ് വെട്ടിയൊതുക്കി കുമ്മായത്താൽ അതിരിട്ട ട്രാക്കിൽ അന്ന് 30 വിദ്യാഭ്യാസ ജില്ലകളിൽനിന്നായി 2000ത്തോളം കുട്ടികൾ മാറ്റുരച്ചു. കോരുത്തോട് സി. കേശവൻ സ്മാരക ഹൈസ്കൂളി​െൻറയും കെ.പി. തോമസ് മാഷി​െൻറയും തേേരാട്ടത്തിനും പാലായിൽ അടിതെറ്റിയില്ല. കോരുത്തോട് സ്കൂളി​െൻറ ബാനറിലാണ് അഞ്ജുവും ജിൻസിയും ജോസഫുമെല്ലാം നേട്ടം കൊയ്തത്. തോമസ് മാഷി​െൻറ മകനും ഇപ്പോൾ വണ്ണപ്പുറം സ്കൂളിലെ പരിശീലകനുമായ രാജാസ് തോമസ് 400 മീറ്റർ ഹർഡിൽസിൽ റെക്കാഡിട്ടതും ഇവിടെയാണ്. രാജ്യാന്തര മേളകളിലടക്കം വെന്നിക്കൊടിപാറിച്ച ഒരുകൂട്ടം താരങ്ങളുടെ ആദ്യ അങ്കത്തട്ടുമാണ് പാലാ. പാലാ സ​െൻറ് തോമസ് കോളജി​െൻറ കളിത്തട്ടിൽനിന്ന് രാജ്യാന്തര വോളി കോർട്ടിലേക്ക് പറന്നിറങ്ങിയവർ ഏറെ. നീന്തലിൽ വിൽസൺ ചെറിയാൻ, ഒാട്ടത്തിൽ ഒളിമ്പ്യൻ കെ. മനോജ് ലാൽ, ജോസി മാത്യു എന്നിവർ റബറി​െൻറ മണ്ണിൽനിന്നാണ് നേട്ടങ്ങൾ എത്തിപ്പിടിച്ചത്. പാലാ അൽേഫാൻസ കോളജിൽനിന്ന് ഏറെ വനിതതാരങ്ങളും ഉദയംകൊണ്ടു. കെ.എം. സെലിൻ, ഏലിക്കുട്ടി ജോസഫ്, പദ്മിനി തോമസ്, ഷൈനി വിൽസൺ, സുമി സിറിയക്, പ്രീജ ശ്രീധരൻ തുടങ്ങിയ താരങ്ങളും പാലായുടെ മണ്ണറിഞ്ഞവർ തന്നെ. കഴിഞ്ഞ സ്കൂൾ മീറ്റുകളിൽ മിന്നും നേട്ടങ്ങൾ സ്വന്തമാക്കിയ പാലാ ജമ്പ്സ് അക്കാദമിലെ താരങ്ങളുെട പരിശീലനക്കളരിയും ഇൗ സ്റ്റേഡിയമായിരുന്നു. കാൽ നൂറ്റാണ്ടിനുശേഷം വീണ്ടും പാലായെത്തേടി മേളയെത്തുേമ്പാൾ ഭാവിതാരങ്ങളെ കാത്തിരിക്കുന്നത് പുതുമണം വിട്ടുമാറാത്ത സിന്തറ്റിക് ട്രാക്കാണ്. ട്രാക്കി​െൻറ അരങ്ങേറ്റവുമാണ് സ്കൂൾ മീറ്റ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.