കടുത്തുരുത്തി: ബൈക്ക് യാത്രക്കാരനെ കാറിടിപ്പിച്ച സംഭവമടക്കം രണ്ടുപേരെ കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ഒളിവിൽ പോയ പ്രതിയെ പൊലീസ് പിടികൂടി. വിളയംകോട് പാലക്കുന്നേൽ സജിയാണ് കടുത്തുരുത്തി സി.ഐ കെ.പി. തോംസെൻറ നേതൃത്വത്തിലുള്ള സംഘത്തിെൻറ പിടിയിലായത്. ബുധനാഴ്ച രാവിലെ പത്തിന് മാന്നാർ കുറ്റിക്കാല കോളനിക്ക് സമീപമുള്ള ബന്ധുവീട്ടിൽനിന്നാണ് സജിയെ പിടികൂടിയത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 9.30ന് കാപ്പുംന്തല പാലക്കുന്നേൽ അജിയെയും ശനിയാഴ്ച രാവിലെ ഏഴിന് നീരാളത്തിൽ തോമാച്ചനെയുമാണ് സജി കൊലപ്പെടുത്താൻ ശ്രമിച്ചത്. ശനിയാഴ്ച ക്ഷീരസംഘത്തിൽ പാൽ നൽകിയ ശേഷം ബൈക്കിൽ വീട്ടിലേക്ക് പോയ തോമാച്ചനെ തോട്ടക്കുറ്റി ഭാഗത്തുവെച്ച് സജി മാരുതി വാൻ ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ തോമാച്ചനെ കമ്പിവടിക്ക് ആക്രമിക്കാൻ ശ്രമിച്ചങ്കിലും നാട്ടുകാർ ഓടിവരുന്നത് കണ്ട് സജി വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ടിരുന്നു. സജി തന്നെ കൊലപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് കാണിച്ച് തോമാച്ചൻ പൊലീസിൽ നേരേത്ത പരാതി നൽകിയിരുന്നു. എന്നാൽ, പ്രതിയെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. ഈ സംഭവത്തിന് മുമ്പാണ് കടുത്തുരുത്തിയിലെ ജ്വല്ലറി ജീവനക്കാരനായ അജി ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോൾ സജിയുടെ ആക്രമണത്തിനിരയായത്. വീടിന് സമീപത്ത് വെച്ചാണ് അജിയെ കമ്പിവടിക്കടിച്ച് ഗുരുതര പരിക്കേൽപിച്ചത്. തുടർന്ന് ഒളിവിൽപോയ സജിയെ സ്പെഷൽ സ്ക്വാഡിെൻറ നേതൃത്വത്തിൽ പൊലീസ് നിരീക്ഷിച്ചു വരുകയായിരുന്നു. ഇതര സംസ്ഥാനങ്ങളിലടക്കം ഒളിവിൽ കഴിഞ്ഞ സജി കുറ്റിക്കാല കോളനിക്ക് സമീപമുള്ള ബന്ധുവീട്ടിലുണ്ടെന്നറിഞ്ഞ പൊലീസ് സ്ഥലത്തെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. സി.ഐയുെടയും എസ്.ഐമാരായ ജി. പ്രദീപ്, കെ.കെ. ഷംസു എന്നിവരുടെ നേതൃത്വത്തിൽ പ്രതിയെ സംഭവസ്ഥലങ്ങളിലെത്തിച്ച് തെളിവെടുത്തു. PHOTO:: KTL61 prathy അറസ്റ്റിലായ സജി തഫവ്വുഖ് ഇസ്ലാമിക് കാമ്പസ് ഫെസ്റ്റ്: രജിസ്ട്രേഷൻ ആരംഭിച്ചു കോട്ടയം: ഡിസംബർ 23ന് കൊല്ലത്ത് നടക്കുന്ന എസ്.ഐ.ഒ ദക്ഷിണ കേരള സമ്മേളനത്തിെൻറ ഭാഗമായി എസ്.ഐ.ഒ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ഇസ്ലാമിക് കാമ്പസ് ഫെസ്റ്റ് -17 ഒക്ടോബര്‍ 29-ന് തിരുവനന്തപുരത്ത് നടക്കും. പാളയം ജുമാമസ്ജിദ് ഓഡിറ്റോറിയം, ഭാഗ്യമാല ഓഡിറ്റോറിയം, എം.ഇ.എസ് ഹാള്‍ എന്നീ മൂന്ന് വേദികളിലായി നടക്കുന്ന മത്സരങ്ങളിൽ സംസ്ഥാനത്തെ വിവിധ ഇസ്ലാമിക കലാലയങ്ങളിൽനിന്നുള്ള വിദ്യാർഥികൾ പങ്കെടുക്കും. ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി ഖുർആൻ പാരായണം, ഹിഫ്ള്, പ്രസംഗം (അറബി, ഇംഗ്ലീഷ്, മലയാളം), ഖുർആൻ ദർസ് എന്നീ മത്സരങ്ങൾ ഫെസ്റ്റിെൻറ ഭാഗമായി നടക്കും. ഫെസ്റ്റിൽ പങ്കെടുക്കുന്നതിനായുള്ള ഓൺലൈൻ രജിസ്ട്രേഷൻ www.siokerala.org/thafawuq/ എന്ന വെബ്സൈറ്റ് വിലാസത്തിൽ ലഭ്യമാണെന്ന് തഫവ്വുഖ് ഫെസ്റ്റ് ഡയറക്ടർ ശബീർ കൊടുവള്ളി അറിയിച്ചു. രജിസ്ട്രേഷൻ സഹായത്തിന് ഫോൺ: 9447438026, 9809112493.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.