ഒമ്പതാമത് അയ്യപ്പസംഗമം നവംബർ നാലിന്

കോട്ടയം: ചക്കുളത്തുകാവ് ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടത്തുമെന്ന് അയ്യപ്പസേവ സമാജം ദേശീയ വൈസ് പ്രസിഡൻറ് സ്വാമി അയ്യപ്പദാസ്, സ്വാഗതസംഘം ജനറൽ കൺവീനർ എൻ.ജി. രവീന്ദ്രൻ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 8.30ന് ധ്വജാരോഹണത്തോടെ തുടക്കമാകും. കോഴിക്കോട് അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്യും. സംഗീതജ്ഞൻ ജയൻ(ജയവിജയ) അധ്യക്ഷതവഹിക്കും. ശബരിമല തന്ത്രി കണ്ഠരര് മഹേശ്വരര്, ദേവസ്വം ബോർഡ് പ്രസിഡൻറ് പ്രയാർ ഗോപാലകൃഷ്ണൻ, അയ്യപ്പസേവ സമാജം ദേശീയ ചെയർമാൻ ടി.വി. ശേഖർ, ആർ.എസ്.എസ് പ്രാന്തസംഘചാലക് പി.ഇ.ബി. മേനോൻ, കുമ്മനം രാജശേഖരൻ ,അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് എന്നിവർ പെങ്കടുക്കും. ഉച്ചക്ക് ഒന്നിന് സംഘടന സമ്മേളനത്തിൽ വി.കെ. വിശ്വനാഥൻ മുഖ്യപ്രഭാഷണം നടത്തും. ശബരിമലയിൽ അന്നദാനം: അനുമതി നിഷേധം അഴിമതിക്ക് -സ്വാമി അയ്യപ്പദാസ് കോട്ടയം: ശബരിമലയിൽ അന്നദാനം നടത്താൻ ബോർഡ് അനുമതി നിഷേധിച്ചത് അഴിമതി ലക്ഷ്യമിട്ടാണെന്ന് അയ്യപ്പസേവ സമാജം ദേശീയ വൈസ് പ്രസിഡൻറ് സ്വാമി അയ്യപ്പദാസ്. ഹോട്ടൽ ലോബിക്കു വരുമാനമുണ്ടാക്കിക്കൊടുക്കുന്നതി​െൻറ ഭാഗമാണ് ഈ നടപടി. അയ്യപ്പസമാജം ഉൾപ്പെടെ മൂന്നു സംഘടനക്കാണ് അനുമതി നിഷേധിക്കപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട കേസ് ഹൈകോടതിയുടെ പരിഗണനയിലാണ്. ഒരുലക്ഷം പേർക്ക് നിത്യേന അന്നദാനം നടത്തുന്നതായുള്ള ബോർഡി​െൻറ അവകാശവാദം പൊള്ളയാണ്. ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച കേസ് സുപ്രീംകോടതി ഭരണഘടന ബെഞ്ചിന് വിട്ട നടപടി സ്വാഗതാർഹമാണെന്നും സ്ര്തീപ്രവേശനത്തെക്കുറിച്ചുള്ള ആധികാരിക പ്രമാണം കോടതിയിൽ അയ്യപ്പസേവ സമാജം സമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.