ശബരിമല: തൃശൂർ കൊടകര മംഗലത്ത് അഴകത്ത് മനയിലെ എ.വി. ഉണ്ണികൃഷ്ണൻ നമ്പൂതിരി പുതിയ ശബരിമല മേൽശാന്തി. കൊല്ലം കല്ലേലിഭാഗം വരിക്കകം ഇല്ലത്തെ അനീഷ് നമ്പൂതിരിയാണ് മാളികപ്പുറം മേൽശാന്തി. നറുക്കെടുപ്പിലൂടെയാണ് ഇരുവരും തെരഞ്ഞെടുക്കപ്പെട്ടത്. ഇൻറർവ്യൂവിലൂടെ ശബരിമലയിലേക്ക് 14 പേരെയും മാളികപ്പുറത്തേക്ക് 12 പേരെയും തെരഞ്ഞെടുത്തിരുന്നു. അവരുടെ പേരാണ് നറുക്കിട്ടത്. രാവിലെ ഉഷപൂജക്കുശേഷമാണ് സന്നിധാനത്തും തുടർന്ന് മാളികപ്പുറത്തും നറുക്കെടുപ്പ് നടന്നത്. പന്തളം കൊട്ടാരത്തിലെ ഇളംമുറയിൽെപട്ട സൂര്യ അനൂപ് വർമ ശബരിമലയിലെയും ഹൃദ്യ വർമ മാളികപ്പുറെത്തയും നറുക്കെടുപ്പ് നിർവഹിച്ചു. കുട്ടികൾ ഇരുവരും വ്രതമനുഷ്ഠിച്ച് ഇരുമുടിക്കെട്ടുമായി മലകയറിയിരുന്നു. വൃശ്ചികം ഒന്നുമുതൽ ഒരുവർഷത്തേക്ക് പുറപ്പെടാശാന്തിമാരായി ഉണ്ണികൃഷ്ണൻ നമ്പൂതിരിയും അനീഷ് നമ്പൂതിരിയും മലമുകളിൽ ഉണ്ടാകും. ശബരിമല അവലോകനയോഗത്തിനും വിവിധ പദ്ധതികളുടെ കല്ലിടൽ നിർവഹിക്കാനുമായി മുഖ്യമന്ത്രി പിണറായി വിജയൻ തിങ്കളാഴ്ച രാത്രി ശബരിമലയിൽ എത്തിയിരുെന്നങ്കിലും നറുക്കെടുപ്പ് ചടങ്ങിൽ സംബന്ധിച്ചില്ല. മന്ത്രി കടകംപള്ളി സുരേന്ദ്രൻ ചടങ്ങിെനത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.