സുബൈർ സബാഹിക്ക്​ ജന്മനാടി​െൻറ യാത്രാമൊഴി

തലയോലപ്പറമ്പ്: പി.ഡി.പി സംസ്ഥാന വൈസ് ചെയർമാനും മതപണ്ഡിതനുമായിരുന്ന കരിപ്പാടം കണ്ണന്തറയിൽ സുബൈർ സബാഹിക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി. കൊച്ചിയിൽനിന്ന് തിങ്കളാഴ്ച രാത്രി പത്തോടെ ജന്മനാടായ തലയോലപ്പറമ്പ് കരിമ്പാടത്തെ കുടുംബവീട്ടിൽ എത്തിച്ച മൃതദേഹത്തിൽ രാഷ്ട്രീയ സാമൂഹിക രംഗത്തെ നിരവധിപേർ അന്ത്യോപചാരമർപ്പിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ശനിയാഴ്ച പുലർച്ചെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച സബാഹി തിങ്കളാഴ്ച വൈകീട്ട് എേട്ടാടെയാണ് നിര്യാതനായത്. ചൊവ്വാഴ്ച രാവിലെ പത്തോടെ ബംഗളൂരുവിൽനിന്ന് പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനി ടെലിഫോണിലൂടെ പ്രാർഥനക്ക് നേതൃത്വം നൽകുകയും അനുശോചന സന്ദേശം അറിയിക്കുകയും ചെയ്തു. തുടർന്ന് വിലാപയാത്രയായി കാഞ്ഞിരമറ്റം ജുമാമസ്ജിദിൽ എത്തിച്ച് മയ്യിത്ത് നമസ്കാരം നടത്തി. കരിപ്പാടം ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. പി.ഡി.പി കോട്ടയം, എറണാകുളം ജില്ല പ്രസിഡൻറായി ദീർഘകാലം പ്രവർത്തിച്ച അദ്ദേഹം മഅ്ദനിയുടെ സന്തതസഹചാരിയുമായിരുന്നു. എം.എൽ.എമാരായ അഡ്വ. കെ. സുരേഷ് കുറുപ്പ്, സി.കെ. ആശ, മോൻസ് ജോസഫ്, പി.ഡി.പി നേതാവ് പൂന്തുറ സിറാജ്, വി.എച്ച്. അലിയാർ മൗലവി, ജനതാദൾ യു സംസ്ഥാന ജനറൽ സെക്രട്ടറി സണ്ണി തോമസ്, നിസാർ മേത്തർ, തലയോലപ്പറമ്പ് പഞ്ചായത്ത് പ്രസിഡൻറ് വി.ജി. മോഹനൻ, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അന്നമ്മ രാജു, ബ്ലോക്ക് വൈസ് പ്രസിഡൻറ് കെ.എൻ. സുദർമൻ, പി.ഡി.പി ജില്ല പ്രസിഡൻറ് എം.എസ്. നൗഷാദ്, ജില്ല സെക്രട്ടറി നിഷാദ് നടക്കൽ, എം.എം. അക്ബർ തുടങ്ങി നൂറുകണക്കിനുപേർ വീട്ടിലും പള്ളിയിലുമെത്തി അന്ത്യോപചാരമർപ്പിച്ചു. ഖബറടക്കത്തിനുശേഷം തട്ടാവേലി ജങ്ഷനിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗത്തെ നിരവധി പേർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.