കോട്ടയം: ഇതര സംസ്ഥാന തൊഴിലാളികളിൽ ഭീതിപരത്തുന്ന രീതിയില്‍ വാട്ട്സ്ആപ് മുഖേന വ്യാജസന്ദേശം പ്രചരിപ്പിച്ച അസം സ്വദേശി അറസ്റ്റിൽ. അസമിലെ കർബി ജില്ലയിൽ ബണ്ടൽഗാൻ സ്വദേശി ഉമർ ഏക്കയെയാണ്(23) ഏറ്റുമാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഏറ്റുമാനൂരിൽ വിവിധ ജോലികൾ ചെയ്തുവരുന്ന ഇയാൾ, ഹിന്ദിയില്‍ തയാറാക്കിയ സന്ദേശങ്ങൾ പ്രചരിപ്പിക്കുകയായിരുന്നു. ഇതര സംസ്ഥാന തൊഴിലാളികള്‍ വര്‍ധിച്ചു വരുന്നതിനാല്‍ കേരളത്തിലെ തൊഴിലാളികള്‍ക്ക് തൊഴില്‍ ഇല്ലാതാകുകയാണെന്നും ഇതിനാൽ സർക്കാർ അറിവോടുകൂടി ഇതര സംസ്ഥാന തൊഴിലാളികളെ കൊലപ്പെടുത്തുകയാണെന്നും ഇയാൾ പ്രചരിപ്പിച്ച സന്ദേശങ്ങളിൽ പറയുന്നു. ഇങ്ങനെ ഭീതി ഉണ്ടാക്കി കേരളത്തില്‍നിന്ന് ഇതര സംസ്ഥാന തൊഴിലാളികളെ പറഞ്ഞയക്കാനാണ് ലക്ഷ്യമിടുന്നതെന്നും ഇതിൽ പറയുന്നു. ഹിന്ദിയില്‍ വോയ്സ് ക്ലിപ്പായായിരുന്നു സന്ദേശങ്ങൾ. ഇതര സംസ്ഥാന തൊഴിലാളികളെ കൊലപ്പെടുത്തിയ ചിത്രങ്ങളെന്നും പറഞ്ഞ് എട്ടുപേർ കൊല ചെയ്യപ്പെട്ട നിലയില്‍ കിടക്കുന്നതായിട്ടുള്ള ചിത്രങ്ങളും പലരുടെയും ഫോണിലേക്ക് ഇയാൾ അയച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. ഇതര സംസ്ഥാന തൊഴിലാളികളും കേരളീയരും തമ്മില്‍ പരസ്പരം വിദ്വേഷവും കലഹവും വരുത്തണമെന്ന ഉദേശ്യത്തോടെ സന്ദേശങ്ങൾ പ്രചരിപ്പിച്ചെന്നാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.