റബർ വില ഇടിക്കാൻ ഇറക്കുമതിയുമായി ടയർ ലോബി

കോട്ടയം: വില ഇടിക്കാൻ റബർ ഇറക്കുമതിയുമായി ടയർ ലോബി വീണ്ടും രംഗത്ത്. ആഭ്യന്തര വില ഉയരുകയും രാജ്യാന്തര വില കുറയുകയും ചെയ്യുന്ന സാഹചര്യത്തിലാണ് വൻകിട ടയർ കമ്പനികൾ വൻതോതിൽ ഇറക്കുമതി ആരംഭിച്ചത്. ഇതിന് കേന്ദ്രവാണിജ്യ മന്ത്രാലയത്തി​െൻറ പൂർണ ഒത്താശയും ലഭിക്കുന്നുണ്ട്. റബർ ഉൽപാദനത്തിൽ നേരിയ വർധനയുണ്ടായിട്ടും വില ഇടിക്കാൻ ടയർ ലോബി നടത്തുന്ന ആസൂത്രിത നീക്കത്തി​െൻറ ഭാഗമാണ് ഇറക്കുമതിയെന്ന് കർഷകരും കർഷക സംഘടനകളും ആരോപിക്കുന്നു. രാജ്യത്ത് ആഗസ്റ്റുവരെയുള്ള അഞ്ചുമാസത്തെ റബർ ഉൽപാദനം 2.59 ലക്ഷം ടണ്ണാണ്. 5.7 ശതമാനത്തി​െൻറ വർധന. മഴ ശക്തമാണെങ്കിലും ഉൽപാദനത്തിൽ വലിയ കുറവുണ്ടായിട്ടില്ല. ഉൽപാദനം വർധിപ്പിക്കണമെന്ന നിലപാടിലാണ് റബർ ബോർഡും. വിലക്കുറവിനെ അതിജീവിക്കാൻ ഉൽപാദന വർധനയാണ് േപാംവഴിയെന്ന് അവരും ചൂണ്ടിക്കാട്ടുന്നു. എന്നാൽ, വിലവർധനക്കുള്ള ഫലപ്രദമായ നടപടിയൊന്നും ബോർഡി​െൻറ ഭാഗത്തു നിന്നുണ്ടാകുന്നുമില്ല. കഴിഞ്ഞയാഴ്ച ചേർന്ന റബർ ബോർഡ് യോഗവും ഇത്തരം വിഷയങ്ങളിലേക്ക് കടന്നതില്ലെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. റബർ ഉൽപാദനം വർധിപ്പിക്കണമെന്ന നിർദേശം മാത്രം ചൂണ്ടിക്കാട്ടിയ യോഗം റബർ വില താഴ്ന്നതിനാൽ അധികവരുമാന മാർഗം കണ്ടെത്തണമെന്നും കർഷകരെ ഉപദേശിക്കുന്നു. തേനിച്ച വളർത്തൽ പ്രോത്സാഹിപ്പിക്കണമെന്നാണ് മറ്റൊരു നിർദേശം. ഇതിനായി പരിശീലനം നൽകുെമന്നും പറയുന്നു. ആർ.എസ്.എസ് നാലിന് 132 രൂപയാണ് ഇപ്പോഴത്തെ വില. എന്നാൽ, കർഷകർക്ക് 128 രൂപ മാത്രമാണ് ലഭിക്കുന്നത്. ആഭ്യന്തര വിപണിയിൽ ദിവസങ്ങൾക്ക് മുമ്പ് 134 രൂപ വില വന്നെങ്കിലും വിലയിടിക്കാൻ ടയർ കമ്പനികൾ ശ്രമം നടത്തിയതോടെ വില 132ലെത്തി. അതിനിടെ വ്യാപാരികളും ഇടനിലക്കാരും റബർ വൻതോതിൽ സ്റ്റോക് ചെയ്യുന്നുണ്ടെന്നും വില വരുംദിവസങ്ങളിൽ ഉയരുമെന്നതിനാലാണിതെന്നും കച്ചവടക്കാർ പറയുന്നു. സി.എ.എം. കരീം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.