കോന്നിയിലും കല്ലേലിയിലും ഡോക്​ടറില്ല

കോന്നി: കോന്നിയിലെ ആയുർവേദ ആശുപത്രിയിൽ ഡോക്ടർ ഇല്ലാതായിട്ട് മാസങ്ങൾ. ഇതേ സ്ഥിതിയാണ് അരുവാപ്പുലം പഞ്ചായത്തിലെ കല്ലേല്ലിയിലെ ആയുർവേദ ആശുപത്രിയിലും. തണ്ണിത്തോട്ടിൽ എൻ.ആർ.എച്ച്.എം നിയന്ത്രണത്തിലാണ് ആയുർവേദ ആശുപത്രിയുടെ പ്രവർത്തനം. മലയോരമേഖലയിലെ ജനം ഇപ്പോൾ ആയുർവേദ ചികിത്സയെ കൂടുതൽ ആശ്രയിക്കുന്നു. ആശുപത്രികളിൽ മരുന്ന് ലഭിക്കാൻ തുടങ്ങിയതോടെ തിരക്കേറി. എന്നാൽ, ഇതിനനുസരിച്ച് അടിസ്ഥാനസൗകര്യം ഒരുക്കാൻ കഴിയാത്തതിനാൽ രോഗികൾ ബുദ്ധിമുട്ടുന്നുണ്ട്. ചെങ്ങറ സമരഭൂമിയോടുചേർന്നാണ് കോന്നി പഞ്ചായത്തി​െൻറ ആയുർവേദ ആശുപത്രി. സമരഭൂമിയിലെ ഭൂരിഭാഗവും ആശ്രയിക്കുന്നത് ഈ ചികിത്സ കേന്ദ്രെത്തയാണ്. ആവശ്യത്തിന് മരുന്നുണ്ടെങ്കിലും ഡോക്ടർ ഇല്ലാത്തതിനാൽ ഇവിടെ എത്തുന്നവർ വിദൂരസ്ഥലങ്ങളിലേക്ക് പോകേണ്ട സ്ഥിതിയുണ്ട്. കലഞ്ഞൂരിൽ പഞ്ചായത്ത് കെട്ടിടത്തോടുചേർന്ന് 2004 ലാണ് ആയുർവേദ ആശുപത്രി പ്രവർത്തനം തുടങ്ങിയത്. ഇവിടെ രോഗികൾ കൂടിയെങ്കിലും കുടുസുമുറിയിലാണ് ചികിത്സ. അടുത്തിടെ കൺസൾട്ടിങ് മുറിയും ഫാർമസിയും അടച്ചുപൂട്ടി. തുടക്കം മുതൽ ഡോക്ടറും അറ്റൻഡറും മാത്രമാണുള്ളത്. എല്ലാം ഇവർ കൈകാര്യം ചെയ്യണം. തണ്ണിത്തോട് ആയുർവേദ ആശുപത്രിയുടെ സ്ഥിതിയും ഇതാണ്. എല്ലാ ആയുർവേദ ആശുപത്രിയിലും ദിവസവും 60 മുതൽ 100 വരെ രോഗികൾ ചികിത്സതേടുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.