ബിരിയാണിയിൽ വൃത്തിയാക്കാത്ത കോഴിക്കഷണം

കോട്ടയം: നഗരത്തിൽ വാഹനത്തിൽ വിൽപന നടത്തിയ ബിരിയാണിയിൽ വൃത്തിയാക്കാത്ത കോഴിക്കഷണങ്ങൾ കണ്ടെത്തി. പാഴ്സൽ വാങ്ങിയവരുടെ പരാതിയെത്തുടർന്ന് അവശേഷിച്ച ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്ത പൊലീസ്, ഭക്ഷ്യസുരക്ഷ വിഭാഗത്തിന് കൈമാറി. ഞായറാഴ്ച ഉച്ചക്ക് കോട്ടയം കലക്ടേററ്റിന് മുന്നിലായിരുന്നു സംഭവം. നാനോ കാറിൽ 80 രൂപക്ക് വിൽപന നടത്തിയ ബിരിയാണിയിലാണ് വൃത്തിയാക്കാത്ത ഇറച്ചിക്കോഴിക്കഷണങ്ങൾ കണ്ടെത്തിയത്. ഇവിടെനിന്ന് നാല് പാർസൽ വാങ്ങിയയാൾ വീട്ടിലെത്തി തുറന്നപ്പോൾ നാലിലും കോഴിയുടെ വൃത്തിയാക്കാത്ത കഷണങ്ങൾ കണ്ടെത്തി. തുടർന്ന് ഇയാൾ ബിരിയാണിയുമായി തിരികെയെത്തി ബഹളംവെച്ചതോടെ നേരിയ സംഘർഷമുണ്ടായി. ഇൗസമയം ഇതേ പരാതിയുമായി ബിരിയാണി വാങ്ങിയ മറ്റ് മൂന്നുപേർകൂടി എത്തിയിരുന്നു. പാതികഴിച്ച ശേഷമാണ് പലർക്കും കോഴിക്കഷണം വൃത്തിയാക്കാതെയാണ് പാചകം ചെയ്തതെന്ന് മനസ്സിലായത്. ഒരു പാർസലിൽ ഇറച്ചിയോടൊപ്പം കോഴിക്കാഷ്ടം വരെ കിട്ടിയെന്ന് വാങ്ങിയയാൾ പരാതിപ്പെട്ടു. തുടർന്ന് ഇൗസ്റ്റ് പൊലീസ് സ്ഥലത്തെത്തി കാറും വിൽപനക്കാരനെയും കസ്റ്റഡിയിലെടുത്തു. കലക്ടറേറ്റിന് സമീപത്തെ ഹോട്ടൽ ഉടമയാണ് കാറിൽ എത്തിച്ച് ബിരിയാണി വിൽപന നടത്തിയതെന്ന് ഇൗസ്റ്റ് പൊലീസ് പറഞ്ഞു. വാഹനത്തിൽ അവശേഷിച്ചിരുന്ന ബിരിയാണി ഭക്ഷ്യസുരക്ഷ വിഭാഗത്തിന് കൈമാറി. എന്നാൽ, വൃത്തിയാക്കാത്ത ഇറച്ചിയുെട അവശിഷ്ടം ഉപയോഗിച്ച് തയാറാക്കിയ ബിരിയാണി ഇതര സംസ്ഥാന തൊഴിലാളികളടക്കം നഗരത്തിലെത്തിയ നിരവധിപേർ വാങ്ങി കഴിച്ചതായും പറയപ്പെടുന്നു. കുടുംബമേളയും വനിത സാംസ്കാരിക സമ്മേളനവും മണിമല: കേരള സ്റ്റേറ്റ് സർവിസ് പെന്‍ഷനേഴ്സ് യൂനിയന്‍ മണിമല യൂനിറ്റ് കുടുംബമേളയും വനിത സാംസ്‌കാരിക സമ്മേളനവും ചൊവ്വാഴ്ച മണിമല പെന്‍ഷന്‍ ഭവനില്‍ നടക്കും. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അന്നമ്മ ജോസഫ് ഉദ്ഘാടനം ചെയ്യും. യൂനിറ്റ് പ്രസിഡൻറ് ജോസ് വർഗീസ് തടത്തേൽ അധ്യക്ഷത വഹിക്കും. കരിമ്പനക്കുളം തിരുഹൃദയ പള്ളി വികാരി ജോസഫ് കട്ടപ്പുറം മുഖ്യപ്രഭാഷണം നടത്തും. ബി.പി.എൽ റേഷൻകാർഡ് നേർക്കാഴ്ച കാഞ്ഞിരപ്പള്ളി: താലൂക്ക് സപ്ലൈ ഓഫിസില്‍ റേഷന്‍ കാര്‍ഡ് നേര്‍ക്കാഴ്ച ചൊവ്വാഴ്ച മുതൽ ആരംഭിക്കും. ചൊവ്വാഴ്ച എ.ആര്‍.ഡി 152,155,157,168,13, 22 നമ്പര്‍ കടകളിലെയും 19ന് 23, 29, 30, 31, 37 കടകളിെലയും 20ന് 43, 44, 45, 47, 52, 54 കടകളിലെയും 21ന് 57, 62, 63, 66, 69, 72, 73 കടകളിലെയും നേർക്കാഴ്ച നടക്കും. നേര്‍ക്കാഴ്ചയില്‍ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്ത കാര്‍ഡ് ഉടമകളായ അപേക്ഷകര്‍ കാഞ്ഞിരപ്പള്ളി താലൂക്ക് സപ്ലൈ ഓഫിസില്‍ എത്തണം. പഞ്ചായത്തിലെ ബി.പി.എല്‍ ലിസ്റ്റിൽ ഉൾപ്പെട്ടതിന് തെളിയിക്കുന്നതിന് സീൽ പതിച്ച റേഷന്‍ കാര്‍ഡ്, സര്‍ട്ടിഫിക്കറ്റ്, എസ്.സി, എസ്.ടി വിഭാഗത്തില്‍പെട്ടവര്‍ അത് തെളിയിക്കുന്ന രേഖകൾ, എന്നിവ ഹാജരാക്കണം. മാരക രോഗമുള്ളവര്‍ അത് തെളിയിക്കുന്ന രേഖകള്‍കൂടി ഹാജരാക്കണം. ഫോണ്‍: 202543.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.