റവന്യൂ ജില്ല സ്​കൂൾ കായികമേള: ചങ്ങനാശ്ശേരി ഉപജില്ല കീരിടത്തിലേക്ക്​

മരങ്ങാട്ടുപിള്ളി: മഴ തണുപ്പിച്ച വ്യാഴാഴ്ചയും വിട്ടുകൊടുക്കാതെ ചങ്ങനാശ്ശേരി ഉപജില്ലയുടെ മുേന്നറ്റം. റവന്യൂ ജില്ല സ്കൂൾ കായികമേളക്ക് കൊടിയിറങ്ങാൻ ഒരുദിനം മാത്രം ശേഷിക്കെ, 146 പോയൻറുമായി ചങ്ങനാശ്ശേരി ഉപജില്ല ഓവറോൾ കിരീടത്തിലേക്ക്. സ്കൂൾ വിഭാഗത്തിൽ കുറുമ്പനാടം സ​െൻറ് പീറ്റേഴ്സും കുതിപ്പ് തുടരുകയാണ്. ഇടവിട്ട് ചെയ്ത മഴയിൽ കുതിർന്ന ഗ്രൗണ്ട് രണ്ടാംദിനം നാല് റെക്കോഡുകൾക്കും സാക്ഷ്യം വഹിച്ചു. 15 സ്വർണവും 12 വെള്ളിയും ഒമ്പത് വെങ്കലവുമടക്കം 146 പോയൻറുമായാണ് ചങ്ങനാശ്ശേരി ഉപജില്ല കീരിടം ഉറപ്പിച്ച് മുന്നേറുന്നത്. 115 പോയൻറുമായി കാഞ്ഞിരപ്പള്ളി ഉപജില്ലയാണ് രണ്ടാം സ്ഥാനത്ത്. 13 സ്വർണം, 11 വെള്ളി,14 വെങ്കലം എന്നിങ്ങനെയാണ് ഇവരുടെ സമ്പാദ്യം. ഏഴ് സ്വർണവും ആറ് വെള്ളിയും ഏഴ് വെങ്കലവുമായി മൂന്നാം സ്ഥാനത്തുള്ള പാലാ ഉപജില്ലക്ക് 68 പോയൻറാണുള്ളത്. ജില്ലയിലെ 11 ഉപജില്ലകളിൽ കോട്ടയം വെസ്റ്റാണ് ഏറ്റവും പിന്നിൽ. ഇടവിട്ടു പെയ്ത മഴ കണക്കിലെടുത്ത് വേഗം മത്സരങ്ങൾ പൂർത്തിയാക്കാൻ സംഘാടകർക്കായി. ഉച്ചക്കുശേഷം മഴനനഞ്ഞായിരുന്നു താരങ്ങളുെട മത്സരം. ഓവറോൾ ചാമ്പ്യൻഷിപ്പിനായുള്ള സ്കൂളുകളുടെ പോരാട്ടത്തിൽ കുറുമ്പനാടം സ​െൻറ് പീറ്റേഴ്സ് 83 പോയൻറുമായാണ് മുന്നിൽ കുതിക്കുന്നത്. കോരുത്തോട് സി.കെ.എം സ്കൂൾ 36 പോയൻറുമായി രണ്ടാമതുണ്ട്. 29 പോയൻറുമായി പാലാ സ​െൻറ് മേരീസാണ് മൂന്നാം സ്ഥാനത്ത്. മേളയുടെ സമാപനദിനമായ വെള്ളിയാഴ്ച അതിവേഗതാരങ്ങളെ കണ്ടെത്താനുള്ള നൂറുമീറ്റർ മത്സരങ്ങൾ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.