നദീപുനർ​സംയോജന പദ്ധതി: ഉൾനാടൻ ടൂറിസത്തിന്​ സാധ്യത തെളിഞ്ഞു

കോട്ടയം: മീനച്ചിലാർ-മീനന്തറയാർ-കൊടൂരാർ പുനർസംയോജന പദ്ധതിയുടെ ഭാഗമായി ഉൾനാടൻ ടൂറിസത്തിന് സാധ്യത തെളിഞ്ഞു. നദികളുടെയും തോടുകളുടെയും നീഴൊരുക്ക് സാധ്യമായതോടെയാണ് പുതിയ ആശയം പിറവിയെടുത്തത്. മുൻകാലങ്ങളിൽ ബോട്ടുകളിലും വള്ളങ്ങളിലും സഞ്ചരിച്ച ജലാശയങ്ങൾ വീണ്ടും വഴിതുറക്കുന്ന പദ്ധതികളാണ് ആവിഷ്കരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പ്രത്യേക യോഗം ചേർന്ന് ഉൾനാടൻ ടൂറിസം മാപ്പ് തയാറാക്കും. പുതുപ്പള്ളി, മണർകാട് പള്ളിക്കടവിൽ ബോട്ടുകൾ എത്തിച്ച് ഗ്രാമീണ ജീവിതത്തെ പരിചയപ്പെടുത്തുന്ന രീതിയും അവലംബിക്കും. താഴത്തങ്ങാടി ജുമാമസ്ജിദ്, ചെറിയപള്ളി, തളിയിൽകോട്ട, കുടമാളൂർ അൽഫോൻസാമ്മയുടെ ജന്മഗൃഹം, കുമരകം വിനോദസഞ്ചാരകേന്ദ്രം, വെന്നിമലക്ഷേത്രം തുടങ്ങിയ പൈതൃക ഇടങ്ങളിലേക്ക് വിനോദസഞ്ചാരികളെയും തേദ്ദശീയരെയും എത്തിക്കാനാകും. കൂടുതൽ ആശയങ്ങൾ തയാറാക്കാനും പദ്ധതിയെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും വെബ്സൈറ്റും തയാറാക്കും. ഉൾതോടുകളിൽ ചെറുവള്ളങ്ങൾ ഉപേയാഗിച്ച് യാത്രകൾ നടത്താനാകുമെന്നാണ് കണക്കുകൂട്ടൽ. ഇതിനൊപ്പം മീൻപിടിത്തം ഉൾപ്പെടെയുള്ള ജലബന്ധിത പ്രവർത്തനങ്ങളും വികസിപ്പിക്കും. മത്സ്യക്കുഞ്ഞുങ്ങളെ തോടുകളിൽ നിക്ഷേപിക്കാൻ ഫിഷറീസ് വകുപ്പ് സന്നദ്ധത അറിയിച്ചിട്ടുണ്ട്. പദ്ധതിയുടെ തുടർപ്രവർത്തനം വിപുലപ്പെടുത്താനും കൂടുതൽ ജനങ്ങളിലേക്ക് സന്ദേശം എത്തിക്കാനും സഹായകരമായ രീതിയിൽ വാട്ട്സ്ആപ് ഗ്രൂപ്പുകൾ സജീവമാക്കും. ഇതിനൊപ്പം പ്രദേശിക കൂട്ടായ്മകൾ രൂപവത്കരിച്ച് പ്രവർത്തനം ആസൂത്രണം ചെയ്യും. സ്കൂളുകൾ വഴി വിദ്യാർഥികൾക്ക് ഭക്ഷ്യസുരക്ഷ, ജലസുരക്ഷ, മാലിന്യസംസ്കരണം എന്നിവയെക്കുറിച്ചും ജലസ്രോതസ്സുകളെക്കുറിച്ചും അടിസ്ഥാനവിവരങ്ങൾ ഉൾപ്പെടുത്തിയുള്ള കൈപ്പുസ്തകം നൽകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.