കുമളി: വിനോദസഞ്ചാരികൾക്ക് അദ്ഭുതവും ആനന്ദവും പകർന്ന് തേക്കടി തടാകക്കരയിൽ പുലിയെത്തി. രാവിലെ മുതൽ കാട്ടിനുള്ളിൽ പാത്തുംപതുങ്ങിയും നടന്ന പുലിയെ വൈകീേട്ടാടെയാണ് തടാകക്കരയിൽ വിശ്രമിക്കുന്ന നിലയിൽ കണ്ടത്. കാട്ടിൽ പുലിയുടെ സാന്നിധ്യം കണ്ടതോടെ കുരങ്ങുകൾ കൂട്ടത്തോടെ ശബ്ദമുണ്ടാക്കിയത് തടാകതീരത്തേക്ക് ജീവനക്കാരുടെ ശ്രദ്ധ ആകർഷിച്ചിരുന്നു. തീരത്ത് ചെറുജീവികളെപ്പോലും കാണാതായതും പുലിയുടെ സാന്നിധ്യം ഉറപ്പാക്കി. വൈകീട്ട് 3.30െൻറ ബോട്ട് സവാരിക്കിടെയാണ് പുലി തടാകതീരത്തെ പുൽമേട്ടിൽ വിശ്രമിക്കുന്നത് സഞ്ചാരികൾ കണ്ടത്. ഏറെക്കാലത്തിനു ശേഷമാണ് തടാകതീരത്ത് പുലിയെത്തുന്നത്. ബോട്ട് ലാൻഡിങ്ങിൽനിന്ന് 300 മീറ്റർ മാത്രം അകലെ മൂങ്കിത്തുരുത്ത് ഭാഗത്താണ് പുലിയെ കാണാനായത്. വിനോദസഞ്ചാര സീസണിെൻറ തുടക്കത്തിൽ തടാകതീരത്ത് പുലി ഉൾെപ്പടെ ജീവികളെ കാണാനാകുന്നത് തേക്കടി ഉൾപ്പെടുന്ന വിനോദസഞ്ചാര മേഖലക്ക് കൂടുതൽ പ്രതീക്ഷ നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.