ജി.എസ്​.ടി: സ്വർണവ്യാപാരികളു​െട സ്​പെഷൽ കൺവെൻഷൻ കൊച്ചിയിൽ

കോഴിക്കോട്: ചരക്കു സേവന നികുതി (ജി.എസ്.ടി) സ്വർണവ്യാപാര മേഖലയെ പിറകോട്ടടിച്ചെന്ന് ഒാൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻറ് അസോസിയേഷൻ. വ്യക്തമായ മാർഗനിർദേശമോ രൂപരേഖയോ ഇല്ലാതെ ജി.എസ്.ടി നടപ്പാക്കുകയായിരുന്നെന്ന് അസോസിയേഷൻ രക്ഷാധികാരി ബി. ഗിരിരാജൻ, ജനറൽ സെക്രട്ടറി സുരേന്ദ്രൻ െകാടുവള്ളി എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ജി.എസ്.ടി നടപ്പായശേഷം സ്വർണവ്യാപാര മേഖലയിലുണ്ടായ വിഷയങ്ങൾ ചർച്ചചെയ്യാൻ ഇൗ മാസം 28, 29 തീയതികളിൽ െകാച്ചി സിയാൽ കൺവെൻഷൻ സ​െൻററിൽ ഗോൾഡ് ആൻഡ് സിൽവർ മർച്ചൻറ് അസോസിയേഷൻ സ്പെഷൽ കൺവെൻഷൻ നടത്തും. ബ്യൂറോ ഒാഫ് ഇന്ത്യൻ സ്റ്റാൻഡേഡ് ഏർപ്പെടുത്തുന്ന പുതിയ നിയമങ്ങൾ, ഇന്ത്യയൊട്ടാകെ സ്വർണത്തിന് ഒരു വില തുടങ്ങിയ വിഷയങ്ങൾ ചർച്ചചെയ്യും. ജുവൽ ബസ് മാസികയുടെ സഹകരണത്തോടെ ജ്വല്ലറി ഷോയും 28ന് അവാർഡ് നിശയും നടക്കും. സി.വി. കൃഷ്ണദാസ്, എ.പി. കൃഷ്ണകുമാർ, രൂപേഷ് മാവിഞ്ചേരി തുടങ്ങിയവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.