കട്ടപ്പന: ക്ഷീരകർഷകർ അളക്കുന്ന മുഴുവൻ പാലും ബൾക്ക് മിൽക്ക് കൂളറുകളിൽ (ബി.എം.സി) സംഭരിച്ച് പുതിയ നേട്ടത്തിെനാരുങ്ങി മിൽമ. എറണാകുളം മേഖല യൂനിയനുകീഴിലെ കട്ടപ്പന, എറണാകുളം, കോട്ടയം, തൃശൂർ െഡയറികളിലെ മുഴുവൻ ആപ്കോസ് സൊസൈറ്റികളിലും ഡിസംബറോടെ ബി.എം.സികൾ സ്ഥാപിച്ച് കമീഷൻ ചെയ്യും. കർഷകർ അളക്കുന്ന പാലിെൻറ സ്വാഭാവിക ഗുണമേന്മ നഷ്ടപ്പെടാതെ ഉപഭോക്താക്കളിൽ എത്തിക്കാൻ ഇതുവഴി മിൽമക്ക് സാധിക്കും. പ്രതിദിനം മൂന്നു ലക്ഷം ലിറ്റർ പാലാണ് എറണാകുളം മേഖല യൂനിയനുകീഴിലെ നാല് െഡയറികൾ വഴി മിൽമ സംഭരിക്കുന്നത്. കർഷകർ അളക്കുന്ന പാലിന് 28മുതൽ 32 ഡിഗ്രി സെൻറിഗ്രേഡുവരെ ചൂടുണ്ടാകും. ഇത് ഉടൻ നാലുഡിഗ്രി താപനിലയിൽ തണുപ്പിച്ച് ബി.എം.സികളിൽ സൂക്ഷിക്കുന്നതിനാൽ പാലിെൻറ സ്വാഭാവിക ഗുണമേന്മ നഷ്ടപ്പെടാതിരിക്കും. ഇത് പിന്നീട് ശീതീകരിച്ച പ്രത്യേക ടാങ്കറുകളിൽ വിവിധ െഡയറികളിലെത്തിച്ച് പ്രോസസിങ്ങിന് വിധേയമാക്കി കവറുകളിൽ നിറച്ചാണ് ഉപഭേക്താക്കൾക്ക് വിതരണം ചെയ്യുന്നത്. സംസ്ഥാനത്തെ ഇതര മേഖല യൂനിയനുകൾക്കുമുമ്പ് ഈ നേട്ടം സ്വന്തമാക്കാനാണ് എറണാകുളം യൂനിയെൻറ ശ്രമം. കട്ടപ്പന െഡയറിയായിരിക്കും ആദ്യം നേട്ടം കരസ്ഥമാക്കുക. കട്ടപ്പന െഡയറിയുടെ കീഴിൽ 137 ആപ്കോസ് സൊസൈറ്റി പ്രവർത്തിക്കുന്നു. പ്രതിദിനം 1,20,000 ലിറ്റർ പാൽ ഈ സംഘങ്ങളിലൂടെ ശേഖരിക്കുമ്പോൾ 7,000 ലിറ്റർ മാത്രമാണ് നിലവിൽ ബി.എം.സികളിലൂടെയല്ലാതെ നേരിട്ട് സംഭരിക്കുന്നത്. ഇടുക്കി ജില്ലയിൽ ഇനി 17 സൊസൈറ്റികളിൽ മാത്രമാണ് ബൾക്ക് മിൽക്ക് കൂളറുകൾ സ്ഥാപിക്കാനുള്ളത്. അത് ഉടൻ സ്ഥാപിക്കും. 5,000 ലിറ്റർ ശേഷിയുള്ള മൂന്ന് ബി.എം.സികൾ ശാന്തിഗ്രാം, പടമുഖം, വെൺമണി എന്നിവിടങ്ങളിലുണ്ട്. ഇത്രയും സംഭരണശേഷിയുള്ള ഒെരണ്ണം കുമളിയിലും സ്ഥാപിക്കും. 3,000 ലിറ്റർ ശേഷിയുള്ള എട്ട് ബി.എം.സികൾ കട്ടപ്പന െഡയറിക്കുകീഴിലെ ഏട്ട് സംഘങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. പുതുതായി ഒെരണ്ണം മാട്ടുക്കട്ടയിലും സ്ഥാപിക്കും. രണ്ടായിരം ലിറ്റർ ശേഷിയുള്ള ബി.എം.സികൾ 17 സംഘങ്ങളിൽ നിലവിലുണ്ട്. ഇടുക്കിയിൽ പാൽ സംഭരണത്തിൽ മിൽമ മുന്നിലാന്നെങ്കിലും വിപണത്തിൽ ഏറെ പിന്നിലാണ്. അയൽ സംസ്ഥാനമായ തമിഴ്നാട്ടിൽനിന്ന് ഗുണമേന്മയില്ലാത്ത പാൽ അതിർത്തികടന്ന് വരുന്നത് പിടികൂടി തിരിച്ചയക്കാൻ ജില്ലയിലെ െഡയറി ഡിപ്പാർട്മെൻറ് ശ്രമിക്കുന്നുണ്ടെങ്കിലും ഓണക്കാലത്ത് മാത്രമാണ് പരിശോധന കാര്യക്ഷമമാകുന്നത്. കഴിഞ്ഞ ഓണക്കാലത്ത് നടത്തിയ പരിശോധനയിൽ പല ബ്രാൻഡുകളും മായം കലർന്ന പാലാണ് വിപണനം ചെയ്യുന്നതെന്ന് കണ്ടെത്തിയിരുന്നു. നാടൻ പശുവിെൻറ പാൽ എന്നപേരിൽ ഗുണനിലവാരമില്ലാത്ത പാൽ ഫുഡ് ഗ്രേഡല്ലാത്ത പ്ലാസ്റ്റിക് കവറുകളിൽ റബർ ബാൻഡിട്ട് വിൽക്കുന്നുണ്ട്. ഇത്തരത്തിലെ പാൽ, തൈര് വിൽപനക്കെതിരെ നടപടി ഉണ്ടാകുന്നില്ല. കേരളത്തിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്ന പല സ്വകാര്യ െഡയറികളും സംസ്ഥാനത്തുനിന്ന് പാൽ ശേഖരിക്കുന്നില്ല. ഇതര സംസ്ഥാനത്തുനിന്ന് കൊണ്ടുവരുന്ന ഗുണമേന്മകുറഞ്ഞ പാലാണ് ഈ െഡയറികൾ വിതരണം ചെയ്യുന്നത്. തമിഴ്നാട്ടിൽ പാക് ചെയ്ത് ആകർഷകമായ കവറുകളിൽ കേരളത്തിലെത്തിച്ച് വ്യാപാരികൾക്ക് വൻതുക കമീഷൻ വാഗ്ദാനം ചെയ്ത് കൊള്ളലാഭം നേടുന്നവരും സംസ്ഥാനത്ത് സജീവമാണ്. എറണാകുളം മേഖല യൂനിയനുകീഴിലെ എല്ല െഡയറികളും ഐ.എസ്.ഒ സർട്ടിഫിക്കറ്റ് 22000 ഈ വർഷം അവസാനത്തോടെ നേടാനുള്ള ശ്രമത്തിലാണ്. ഇത് മറ്റു സ്വകാര്യ െഡയറികളെ മാർക്കറ്റിൽനിന്ന് പിന്തള്ളപ്പെടാനിടയാക്കുമെന്ന കണക്കുകൂട്ടലിലാണ് മിൽമ. എെൻറ കൃഷിത്തോട്ടം പദ്ധതിയുടെ വിളവിടുപ്പ് തൊടുപുഴ: ദാറുൽ ഫത്ഹ് പബ്ലിക് സ്കൂളിൽ നേച്ചർ ക്ലബ് ആഭിമുഖ്യത്തിൽ കഴിഞ്ഞ അധ്യയന വർഷം ആരംഭിച്ച എെൻറ കൃഷിത്തോട്ടം പദ്ധതിയിലെ വാഴകൃഷിയുടെ വിളവെടുപ്പ് നടത്തി. സ്കൂൾ പ്രിൻസിപ്പൽ വി.എ. ജുനൈദ് സഖാഫി ജൈവകൃഷിയുടെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാർഥികളോട് സംസാരിച്ചു. പയർ, പാവൽ, തക്കാളി, വഴുതന തുടങ്ങിയ പച്ചക്കറികളും വിദ്യാർഥികൾ കൃഷി ചെയ്തിരുന്നു. സ്കൂൾ വൈസ് പ്രിൻസിപ്പൽ ഷമീന സിദ്ദീഖ്, കോഒാഡിനേറ്റർമാരായ ഷാജിത അർഷദ്, ജോമി എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കിയത്. ഫോട്ടോ ക്യാപ്ഷൻ TDL9 കുന്നം ദാറുൽ ഫത്ഹ് പബ്ലിക് സ്കൂളിൽ നേച്ചർ ക്ലബ് ആഭിമുഖ്യത്തിൽ എെൻറ കൃഷിത്തോട്ടം പദ്ധതിയുടെ ഭാഗമായി നടത്തിയ വാഴകൃഷി വിളവെടുപ്പ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.