KTG5രാപകൽ സമരത്തിൽ ജോസഫ് പെങ്കടുത്തതിൽ തെറ്റില്ല -മാണി കോട്ടയം: തൊടുപുഴയിൽ യു.ഡി.എഫ് സംഘടിപ്പിച്ച രാപകൽ സമരത്തിൽ പി.ജെ. ജോസഫ് പെങ്കടുത്തതിൽ തെറ്റില്ലെന്ന് കേരള കോൺഗ്രസ് -എം ചെയർമാൻ കെ.എം. മാണി. ജോസഫ് യു.ഡി.എഫ് വേദിയിലെത്തിയതിനെ രാഷ്ട്രീയമായി കാണേണ്ടതില്ല. സ്വന്തം നിയോജകമണ്ഡലത്തിൽ സഹോദരപാർട്ടികൾ നടത്തിയതാണ് സമരം. മുന്നണി പ്രവേശനത്തിെൻറ കാര്യത്തിൽ രണ്ടഭിപ്രായമില്ല -കേരള കോൺഗ്രസ് ജന്മദിന സമ്മേളനം ഉദ്ഘാടനം ചെയ്തശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കേവ അദ്ദേഹം പറഞ്ഞു. കേരള കോൺഗ്രസ് -എം മുന്നണി വിട്ടശേഷം ആദ്യമാണ് ജോസഫ് യു.ഡി.എഫ് പരിപാടിയിൽ പെങ്കടുത്തത്. നേരേത്ത വിശദീകരണവുമായി ജോസഫും രംഗത്തെത്തിയിരുന്നു. രാപകൽ സമരത്തിൽ പെങ്കടുത്തതിന് രാഷ്ട്രീയമാനം നൽകേണ്ടതില്ല. അതൊരു സന്ദർശനം മാത്രമായിരുന്നു. സമരത്തിൽ നേരിട്ട് പങ്കാളിയാകാൻ ഉദ്ദേശിച്ചിരുന്നില്ല. അടുത്ത് മറ്റൊരു ചടങ്ങിനെത്തിയപ്പോൾ കയറിയതാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.