റോഡിലെ കുഴിയില്‍ വീണ്‌ രണ്ടുപേര്‍ക്ക്‌ ഗുരുതരപരിക്ക്‌

ഓമല്ലൂര്‍: റോഡിലെ ആഴമേറിയ കുഴിയില്‍ വീണ്‌ ബൈക്ക്‌ യാത്രക്കാരായ ക്രിക്കറ്റ്‌ താരങ്ങള്‍ക്ക്‌ ഗുരുതര പരിക്ക്‌. കോന്നി മങ്ങാരം ചിറ്റൂര്‍മുക്ക്‌ ചരിവുപുരയിടത്തില്‍ അനന്തുബാബു (19), പ്രമാടം മല്ലശേരി കീഴേത്ത്‌ കെ.എസ്‌. ആരോമല്‍ (15) എന്നിവര്‍ക്കാണ്‌ പരിക്കേറ്റത്‌. തിങ്കളാഴ്ച വൈകീട്ട് ഏേഴാടെ പത്തനംതിട്ട-കൈപ്പട്ടൂര്‍ റോഡില്‍ മിലിട്ടറി കാൻറീന് മുന്നിലെ വലിയ കുഴിയിലാണ്‌ യുവാക്കള്‍ വീണത്‌. പത്തനംതിട്ട ജില്ല സ്‌റ്റേഡിയത്തില്‍ പരിശീലനം കഴിഞ്ഞ്‌ ബന്ധുവീട്ടിലേക്ക്‌ പോകുമ്പോഴായിരുന്നു അപകടം. മുന്നിെല വാഹനം വെട്ടിച്ചുമാറ്റുന്നത്‌ കണ്ട്‌ ബൈക്ക്‌ തിരിച്ചപ്പോഴാണ്‌ കുഴിയിൽ വീണത്‌. ട്രാഫിക്‌ പൊലീസുകാർ ഇവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. കാലിനാണ്‌ ഇരുവര്‍ക്കും പരിക്കുള്ളത്‌. രാത്രിയില്‍ തെരുവുവിളക്ക്‌ ഇല്ലാത്തത്‌ കാരണം. ഇരുചക്രവാഹന യാത്രക്കാര്‍ കുഴിയില്‍ വീണ്‌ പരിക്കേല്‍ക്കുന്നത്‌ പതിവായിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.