പെരിയാർ കടുവ സ​േങ്കതത്തെക്കുറിച്ച്​ പഠിക്കാൻ മഹാരാഷ്​ട്ര ധനമന്ത്രി

കുമളി: രാജ്യത്തെ പ്രമുഖ കടുവസേങ്കതമായ പെരിയാർ കടുവസേങ്കതത്തിലെ സംരക്ഷണ പ്രവർത്തനങ്ങൾ നേരിട്ട് മനസ്സിലാക്കാൻ മഹാരാഷ്ട്ര ധനമന്ത്രി ദീപക് കെ. സാർക്ക് തേക്കടിയിലെത്തി. തടാകത്തിൽ ബോട്ട് സവാരിയും നടത്തി. ആലപ്പുഴയിൽ കയർ ഫെസ്റ്റിൽ പെങ്കടുക്കാനെത്തിയ മന്ത്രി പെരിയാറിനെക്കുറിച്ച് കേട്ടറിഞ്ഞ് തേക്കടിയിലെത്തുകയായിരുന്നു. പെരിയാർ കടുവസേങ്കതം ഡെപ്യൂട്ടി ഡയറക്ടർ ശിൽപ വി. കുമാർ, റേഞ്ച് ഒാഫിസർ വിനോദ് എന്നിവരുടെ നേതൃത്വത്തിൽ മന്ത്രിക്ക് പ്രവർത്തനങ്ങൾ വിശദീകരിച്ചുനൽകി. തേക്കടി ബോട്ട് ലാൻഡിങ്ങിലെ ആദിവാസി വാച്ചർമാരുെട നേതൃത്വത്തിലുള്ള നേച്ചർ വാക്ക്, ട്രക്കിങ് ഒാഫിസുകൾ എന്നിവ മന്ത്രി സന്ദർശിച്ചു. ഇക്കോ ടൂറിസത്തി​െൻറഭാഗമായ പരിപാടി വഴി നിരവധി ആദിവാസി യുവാക്കൾക്ക് തൊഴിലവസരം ലഭിച്ചതും കുടുംബങ്ങൾ സാമ്പത്തികഭദ്രത നേടിയതും ആദിവാസി യുവാക്കൾ പറഞ്ഞുകൊടുത്തു. ജനപങ്കാളിത്ത വനസംരക്ഷണരംഗത്തെ പെരിയാറി​െൻറ മാതൃകയെ അഭിനന്ദിച്ചശേഷം കൂടുതൽ പഠനത്തിനായി ഉടൻ പ്രത്യേകസംഘത്തെ അയക്കുമെന്ന് വ്യക്തമാക്കിയാണ് മന്ത്രി മടങ്ങിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.