ചെങ്ങറ: കെ.എസ്​.കെ.ടി.യു ധർണ നടത്തും

പത്തനംതിട്ട: ചെങ്ങറ ഭൂസമരത്തിൻറ പേരിൽ മനുഷ്യാവകാശ ലംഘനം നടക്കുന്നതായി ആരോപിച്ച് കെ.എസ്.കെ.ടി.യു (കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂനിയൻ) നേതൃത്വത്തിൽ ഒമ്പതിന് കലക്ടറേറ്റ് പടിക്കൽ ധർണ നടത്തുമെന്ന് ജില്ല പ്രസിഡൻറ് സി. രാധാകൃഷ്ണൻ, സെക്രട്ടറി മത്തായി ചാക്കോ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ചെങ്ങറ സമരഭൂമിയിലെ ചെക്ക്പോസ്റ്റ് നീക്കം ചെയ്യുക, സഞ്ചാരസ്വാതന്ത്ര്യം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ. സി.പി.എം ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു ഉദ്ഘാടനം ചെയ്യും. സംസ്ഥാന കമ്മിറ്റി അംഗം തങ്കമണി നാണപ്പൻ, പി.എസ്. വിക്രമൻ, പി.എസ്. രാജു എന്നിവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു. വൈദ്യപരിശോധന നടത്താൻ വിസമ്മതിച്ച ഡോക്ടർമാർക്കെതിരെ സി.പി.എമ്മും പത്തനംതിട്ട: അയിരൂരിൽ ശാരീരികമായി ഉപദ്രവിക്കപ്പെട്ട അഞ്ചര വയസ്സുകാരിയെ വൈദ്യപരിശോധന നടത്താൻ വിസമ്മതിച്ച കോഴഞ്ചേരി ജില്ല ആശുപത്രിയിലെ വനിത ഡോക്ടർമാർക്കെതിരെ സി.പി.എം അയിരൂർ വടക്ക് ലോക്കൽ കമ്മിറ്റി. ഡോക്ടർമാരുടേത് കുറ്റകരമായ അനാസ്ഥയാണെന്ന് ലോക്കൽ സെക്രട്ടറി കെ. ബാബുരാജ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഡോക്ടർമാരായ ലേഖ, ഗംഗ എന്നിവരെ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു. കേസിലെ പ്രതികളെ സംരക്ഷിക്കാൻ സി.പി.എം ഇടപെെട്ടന്ന് ചില കേന്ദ്രങ്ങൾ വ്യാജ പ്രചാരണം നടത്തുകയാണ്. കേസ് ഒതുക്കാൻ ശ്രമിച്ചവർ തന്നെയാണ് ഇതിനു പിന്നിലെന്നും അദ്ദേഹം പറഞ്ഞു. ലോക്കൽ കമ്മിറ്റി അംഗങ്ങളായ സുനിൽ തോമസ്, ബെൻസൻ തോമസ് എന്നിവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.