മഞ്ഞയിൽ കളിച്ചാടി ബ്രസീൽ

ഒന്നാം പേജിലെ ഫുട്ബാൾ വാർത്ത update ചെയ്ത് അയക്കുന്നു. നൈജറി​െൻറ മത്സരഫലം ഉൾപെടുത്തിയതാണ് മാറ്റം. തലക്കെട്ടിൽ മാറ്റമില്ല. കൊച്ചിയിൽ ബ്രസീലിനും നൈജറിനും ജയം കൊച്ചി: വിശ്വമേളയുടെ ആവേശപ്പോരിലേക്ക് കൊച്ചിയുടെ മണ്ണിൽ പന്തുരുണ്ടു തുടങ്ങിയ നാൾ, അഭിമാന ജയത്തോടെ ബ്രസീലിയൻ പടയോട്ടത്തിന് തുടക്കം. ലോകഫുട്ബാൾ ആകാംക്ഷാപൂർവം ഉറ്റുനോക്കിയ മരണപ്പോരാട്ടത്തിൽ യൂറോപ്യൻ ചാമ്പ്യന്മാരായ സ്പെയിനിനെതിരെ 2--1ന് വീരോചിതം പൊരുതിക്കയറുകയായിരുന്നു തെക്കനമേരിക്കൻ ജേതാക്കൾ. വിലെപ്പട്ട ജയത്തോടെ മരണഗ്രൂപ്പായ 'ഡി'യിൽ മഞ്ഞപ്പടക്ക് മൂന്നു പോയൻറ് സ്വന്തമായി. രാത്രി നടന്ന രണ്ടാം മത്സരത്തിൽ ഉത്തരകൊറിയയെ വീഴ്ത്തി അരങ്ങേറ്റക്കാരായ നൈജർ തുടക്കം ഗംഭീരമാക്കി (1-0). നാലാം മിനിറ്റിൽ വെസ്ലിയുടെ സെൽഫ് ഗോളിൽ പിന്നിലായിപ്പോയ ബ്രസീൽ 25ാം മിനിറ്റിൽ ലിേങ്കാണിലൂടെയാണ് സമനിലഗോൾ കുറിച്ചത്. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ പൗളിഞ്ഞോയും സ്പാനിഷ് വല കുലുക്കിയതോടെ മഞ്ഞയിൽ മുങ്ങിയ ഗാലറിയെ ആവേശത്തിലാഴ്ത്തി ബ്രസീൽ വീറുറ്റ വിജയം സ്വന്തമാക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.