ചങ്ങനാശ്ശേരി: ബൈപാസ് റോഡില്‍ അപകടം വര്‍ധിക്കുന്നു. ബൈപാസ് റോഡിലെ കുഴിയില്‍ വീണ് ഗൃഹനാഥന് പരിക്കേറ്റു. വാഴപ്പള്ളി മാമ്പഴപ്പറമ്പില്‍ എം.പി. രവിക്കാണ് പരിക്കേറ്റത്. കഴിഞ്ഞദിവസമായിരുന്നു സംഭവം. ബൈപാസ് റെയില്‍വേ ജങ്ഷനില്‍നിന്ന് പാലാത്രച്ചിറ ഭാഗത്തേക്ക് പോകുേമ്പാൾ മോർക്കുളങ്ങരയിലാണ് അപകടം. അടുെത്തത്തിയാല്‍ മാത്രമാണ് കുഴി കാണാൻ കഴിയുന്നത്. ദിവസേന നിരവധി അപകടങ്ങളാണ് ഇവിടെ നടക്കുന്നത്. അധികൃതരുടെ നിലപാടില്‍ പ്രദേശത്ത് വ്യാപക പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം വാഴപ്പള്ളി സ്വദേശി അനിയന്‍കുഞ്ഞിനും ബൈപാസിലെ കുഴിയില്‍ വീണ് പരിക്കേറ്റിരുന്നു. അടിയന്തരമായി റോഡ് ടാറിങ് നടത്തണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.