ലൈറ്റ്​ ആൻഡ്​ സൗണ്ട്​ സമ്മേളനം റാന്നിയിൽ

പത്തനംതിട്ട: റാന്നിയെ വൈദ്യുതി ദീപങ്ങളിൽ അലങ്കരിക്കാൻ ലൈറ്റ് ആൻഡ് സൗണ്ട് വെൽെഫയർ അസോസിയേഷൻ. ഇൗ മാസം 10, 11, 12 തീയതികളിൽ നടക്കുന്ന അസോസിയേഷൻ ജില്ല സമ്മേളനത്തോടനുബന്ധിച്ചാണ് റാന്നിയെ അലങ്കരിക്കുന്നത്. ഒരുലക്ഷം വാട്സ് സൗണ്ട് സിസ്റ്റമായിരിക്കും ഉപയോഗിക്കുകയെന്നും ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 10ന് രാവിലെ പതാകജാഥ അടൂരിൽ സംസ്ഥാന കോഒാഡിനേറ്റർ രാജീവ് കുറവിലങ്ങാട് ഉദ്ഘാടനം ചെയ്യും. കപ്പിയും കയറും ജാഥ സീതത്തോടിൽ സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഫസലും കൊടിമരജാഥ മല്ലപ്പള്ളിയിൽ സംസ്ഥാന ട്രഷറർ എ.വി. ജോസഫും ഉദ്ഘാടനം ചെയ്യും.11ന് വൈകീട്ട് നാലിന് പൊതുസമ്മേളനം മന്ത്രി മാത്യു ടി. തോമസ് ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻറ് റഹിം കുഴിപ്പുറം മുഖ്യപ്രഭാഷണം നടത്തും. ആേൻറാ ആൻറണി എം.പി, എം.എൽ.എമാരായ അടുർ പ്രകാശ്, രാജു എബ്രഹാം, ചിറ്റയം ഗോപകുമാർ, സംസ്ഥാന പ്രസിഡൻറ് തമ്പി നാഷനൽ എന്നിവർ വിവിധ ചടങ്ങുകൾ ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ ട്രഷറർ എ.വി. ജോസഫ്, ജില്ല പ്രസിഡൻറ് രാജൻ ഫിലിപ്, സ്വാഗതസംഘം ജനറൽ കൺവീനർ തമ്പി ജേക്കബ് കുറ്റിയിൽ, ഇ.ജെ. ജോബ് എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.