വിമാനത്താവളത്തിന്​ ഭൂമി വിട്ടുനൽകാമെന്ന്​ ബിലീവേഴ്​സ്​ സഭ ഉറപ്പ്​ നൽകി ^പി.സി. ജോർജ്​

വിമാനത്താവളത്തിന് ഭൂമി വിട്ടുനൽകാമെന്ന് ബിലീവേഴ്സ് സഭ ഉറപ്പ് നൽകി -പി.സി. ജോർജ് പത്തനംതിട്ട: ശബരിമല വിമാനത്താവളത്തിന് ചെറുവള്ളി എസ്റ്റേറ്റി​െൻറ ഭൂമി വിട്ടുകൊടുക്കാമെന്ന് ബിലീവേഴ്സ് സഭ സമ്മതിച്ചിട്ടുള്ളതായി പി.സി. ജോർജ് എം.എൽ.എ. ത​െൻറ നിയോജക മണ്ഡലത്തിൽപെട്ട ചെറുവള്ളിയിൽ വിമാനത്താവളം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സഭ നേതൃത്വവുമായി ചർച്ച നടത്തിയിരുന്നതായി അദ്ദേഹം പത്തനംതിട്ട പ്രസ്ക്ലബി​െൻറ മുഖാമുഖത്തിൽ പറഞ്ഞു. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് തർക്കമുണ്ട്. സർക്കാർ ഭൂമിയാണെങ്കിൽ അവർ വിട്ടുകൊടുക്കും. അതല്ല, സഭയുടെതാണെങ്കിൽ, സർക്കാർ വിലയ്ക്ക് വാങ്ങും. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് തർക്കുമുള്ള രണ്ടുകൂട്ടരും ചേർന്ന് വിമാനത്താവളം സ്ഥാപിക്കുന്നതിൽ വിവാദത്തി​െൻറ കാര്യമില്ല. ചില രാഷ്ട്രീയക്കാരുടെ പിന്തുണയോടെ പൊലീസും ചില അഭിഭാഷകരും ഭൂമാഫിയയും ചേർന്നുള്ള മാഫിയ നെറ്റ്വർക്ക് സജീവമായി വരുന്നുണ്ട്. ഇതിനെ തകർക്കാൻ കഴിയുന്നില്ലെങ്കിൽ സംസ്ഥാനം അധോലോകത്തിനു കീഴടങ്ങേണ്ടിവരും. കൊലപാതകങ്ങളിൽ ഭൂരിപക്ഷത്തിനു പിന്നിലും മാഫിയയുണ്ട്. ശക്തമായ തെളിവുണ്ടായിട്ടും ചാലക്കുടി രാജീവ് വധക്കേസിൽ അഭിഭാഷകനെ അറസ്റ്റ് ചെയ്യാൻ തയാറാകുന്നില്ല. പൊലീസ് സംരക്ഷണമുണ്ടായിരുന്ന ആളാണ് കൊല്ലപ്പെട്ടത്. അഭിഭാഷകൻ 70 ലക്ഷം രൂപ നൽകിയെന്ന് അദ്ദേഹം തന്നെ പറയുന്നു. എവിടെ നിന്നാണ് ഇത്രയും തുക ലഭിച്ചത്. സി.പി.എം നേതാക്കളുെട അഭിഭാഷകനായ ഇദ്ദേഹത്തെ പൊലീസ് ചോദ്യം ചെയ്യില്ല. അതുകൊണ്ട് കേസ് സി.ബി.െഎക്ക് കൈമാറണം. തിരുവനന്തപുരത്ത് സ്വാമിയുടെ ജനേനന്ദ്രിയം മുറിച്ച സംഭവുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടുതവണ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടും മറുപടി ലഭിച്ചിട്ടില്ല. ചട്ടമ്പിസ്വാമി സ്മാരകവുമായി ബന്ധപ്പെട്ട സമരവും എ.ഡി.ജി.പി സന്ധ്യയുടെ പങ്കും അന്വേഷിക്കണം. ദലിത്, പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങൾ ചേർന്നുള്ള നാലാം മുന്നണിക്കുള്ള ചർച്ച പുരോഗമിക്കുകയാണ്. ഭീകരസംഘടനയുമായി ബന്ധമുണ്ടെന്ന് ആരോപിക്കുകയല്ല, ഇതിൽ തെളിവ് ഹാജരാക്കിയാൽ അത്തരം സംഘടനകളുടെ പരിപാടികളിൽനിന്ന് വിട്ടുനിൽക്കുമെന്നും ജോർജ് പറഞ്ഞു. പ്രസ്ക്ലബ് പ്രസിഡൻറ് ബോബി എബ്രഹാം അധ്യക്ഷതവഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.