കോട്ടയം (ഗാന്ധിനഗർ): രോഗി കിടന്ന കട്ടിലിലേക്ക് ഫാൻ വീണു. വെള്ളിയാഴ്ച രാവിലെ 11ന് മെഡിക്കൽ കോളജ് അത്യാഹിത വിഭാഗം നിരീക്ഷണ മുറിയിലാണ് സംഭവം. അത്യാഹിത വിഭാഗത്തിലെത്തുന്ന ഗുരുതരാവസ്ഥയിലല്ലാത്ത രോഗികളെ കിടത്തുന്ന മുറിയിൽ 10 കിടക്കയാണുള്ളത്. ഒരു കട്ടിലിൽ ഒന്നിലധികം രോഗികൾ ഉണ്ടാകും. രാവിലെ തിരക്ക് കുറവായ സമയത്താണ് കറങ്ങിക്കൊണ്ടിരുന്ന ഫാൻ താഴേക്ക് പതിച്ചത്. തിരക്ക് കുറവായ സമയത്തായതിനാൽ വൻ അപകടമാണ് ഒഴിവായത്. കാലപ്പഴക്കംചെന്ന ഇലക്ട്രിക് ഉപകരണങ്ങളാണ് ഇവിടെയുള്ളത്. മുറിയുടെ വാതിൽ, ജനാലകൾ എന്നിവ ദ്രവിച്ച് അടർന്നുവീഴുന്ന അവസ്ഥയിലാണ്. ഭിത്തിയിൽ പൊടിപടലങ്ങളും ചിലന്തിവലകളും നിറഞ്ഞതാണ് നിരീക്ഷണ മുറി. മുറി വൃത്തിയാക്കുന്നതിൽ അധികൃതർ ശ്രദ്ധിക്കുന്നില്ലെന്ന് രോഗികളും അവരുടെ ബന്ധുക്കളും ആരോപിക്കുന്നു. KTL71 FAN മെഡിക്കൽ കോളജ് അത്യാഹിത വിഭാഗം നിരീക്ഷണ മുറിയിലെ ഫാൻ കിടക്കയോട് ചേർന്ന് താഴെവീണപ്പോൾ KTL72 PCR PIC എഴുമാംതുരുത്തിൽ തോണിയിൽനിന്നും വെള്ളത്തിൽ വീണ് മുങ്ങി മരിച്ച സതീഷിെൻറ മൃതദേഹം കണ്ടെടുത്തപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.