നദി പുനർസംയോജനം: മണിപ്പുഴ^ഇൗരയിൽക്കടവ്​ തോട്​ ശുചീകരിച്ചു

നദി പുനർസംയോജനം: മണിപ്പുഴ-ഇൗരയിൽക്കടവ് തോട് ശുചീകരിച്ചു േകാട്ടയം: നദി പുനർസംയോജന പദ്ധതിയുടെ ഭാഗമായി മണിപ്പുഴ--ഈരയിൽക്കടവ് തോട് ശുചീകരിച്ചു. യന്ത്രസഹായത്തോടെ നടന്ന ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഹരിത കേരളം മിഷൻ വൈസ് ചെയർമാൻ ഡോ.ടി.എൻ. സീമ നിർവഹിച്ചു. പദ്ധതിപ്രദേശങ്ങളായ വേളൂർ ഇളമ്പള്ളിത്തോട്, പള്ളിക്കോണം തോട്, പനയക്കഴപ്പ് മുണ്ടാർ, നട്ടാശ്ശേരി നാട്ടുതോട്, വടവാതൂർ കൈതേക്കെട്ട്, പൂവത്തുമ്മൂട്ടിലെ ചെട്ടിത്തോട്, ചപ്പാത്തിലെ ചൊറിച്ചിത്തോട്, ഐരാറ്റുനടതോട്, കഞ്ഞിക്കുഴിത്തോട് എന്നിവടങ്ങൾ ടി.എൻ. സീമയുടെ നേതൃത്വത്തിൽ വിദഗ്ധസംഘം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ജലവിഭവവകുപ്പ് ടെക്നിക്കൽ ഓഫിസർ ആർ.വി. സതീഷ്, സ്പെഷൽ കൺസൾട്ടൻറ് വി. ഹരിലാൽ, കൃഷി-ജലവിഭവ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, ജനകീയ കൂട്ടായ്മയുടെ പ്രവർത്തകർ എന്നിവരും സംഘത്തിലുണ്ടായിരുന്നു. പൂവത്തുമ്മൂട്ടിൽ ചെട്ടിത്തോട് അടഞ്ഞുപോയ ഭാഗം സന്ദർശിച്ചു. നാലുമണിക്കാറ്റിൽ ചേർന്ന കർഷകരുടെയും വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലും സംബന്ധിച്ചു. കരിമ്പുംകാലാ കടവിൽനിന്ന് പഴുക്കാനിലവരെ ബോട്ടിൽ സഞ്ചരിച്ച് കൊടൂരാറും മീനച്ചിലാറും സംഗമിച്ച് വേമ്പനാട്ടു കായലിൽ ചേരുന്ന പ്രദേശങ്ങളും നേരിൽ കണ്ടു. വിവിധ പ്രദേശങ്ങളിലെ തോടുകളും നദികളും നേരിടുന്ന പ്രശ്നങ്ങൾ മനസ്സിലാക്കിയാണ് സംഘം മടങ്ങിയത്. മണിപ്പുഴയിൽ അർബൻ സഹകരണ ബാങ്ക് അങ്കണത്തിൽ ചേർന്ന യോഗത്തിൽ മുനിസിപ്പൽ കൗൺസിലർ സനൽ തമ്പി അധ്യക്ഷതവഹിച്ചു. പദ്ധതി കോഒാഡിനേറ്റർ അഡ്വ.കെ. അനിൽകുമാർ വിഷയം അവതരിപ്പിച്ചു. ബി. ശശികുമാർ (പ്രസി. , നാട്ടകം സഹകരണ ബാങ്ക്), സി.എൻ. സത്യനേശൻ (മുനിസിപ്പൽ പ്രതിപക്ഷ നേതാവ്), എ.എം. രാധാകൃഷ്ണൻ നായർ (എൻ.എസ്.എസ് താലൂക്ക് യൂനിയൻ സെക്രട്ടറി), സി.സി. അശോകൻ (എസ്.എൻ.ഡി.പി,മൂലവട്ടം ശാഖ സെക്ര.), എസ്. ശശികുമാർ (പ്രസി., കോട്ടയം നാട്ടുകൂട്ടം), പള്ളിക്കോണം രാജീവ് (സെക്രട്ടറി, നാട്ടുകൂട്ടം), കെ.ജി. വിനോദ് (മുനിസിപ്പൽ കൗൺ.), ഡോ. ജേക്കബ് ജോർജ് (പ്രസി., ഗ്രീൻ െഫ്രേട്ടണിറ്റി), അഡ്വ.സന്തോഷ് കണ്ടഞ്ചിറ (സെക്ര., ഗ്രീൻ െഫ്രേട്ടണിറ്റി), മായ ആർ. നായർ (കോട്ടയം നേച്ചർ സൊസൈറ്റി), ഗോപു നട്ടാശ്ശേരി (കൺ., ഗ്രീൻ കമ്യൂണിറ്റി), കെ.ജി. അജിത് (കൊടൂർ മേഖല കൺ. ), രതീഷ് ജെ. ബാബു (പ്രിൻസിപ്പൽ, വി.എച്ച്.എസ്.സി നാട്ടകം), അഞ്ജലീദേവി (സി.ഡി.എസ് സൗത്ത് ), പി.വി. ജയൻ, എം.കെ. രാമകൃഷ്ണൻ, കെ. വിശ്വംഭരൻ, ഡി. അജയകുമാർ, അഡ്വ.ജോസ് സിറിയക്, നാസർ ചാത്തങ്കോട്ടുമാലി, അഡ്വ. നവാബ് മുല്ലാടത്ത്, ഡോ. കെ.ജെ. ജോർജ് എന്നിവർ സംസാരിച്ചു. അഡ്വ. ഷിജ അനിൽ സ്വാഗതവും ശശികുമാർ മണിപ്പുഴ നന്ദിയും പറഞ്ഞു. ഹോസ്റ്റലിൽ കയറി വിദ്യാർഥികളെ മർദിച്ച സംഭവം: ഒരാൾ അറസ്റ്റിൽ കോട്ടയം: തലപ്പാടി എസ്.എം.ഇ വിദ്യാർഥികളെ ഹോസ്റ്റലിൽ കയറി മർദിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കരുനാഗപ്പള്ളി സ്വദേശി കൊച്ചുതുണ്ടിപ്പുറം ഷിഹാബിനെയാണ് (22) ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. സംഘത്തിലെ ഏതാനും പേർ കൂടി കസ്റ്റഡിയിലുള്ളതായാണു വിവരം. സംഘം സഞ്ചരിച്ചിരുന്ന വാഹനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എസ്.എം.ഇയിലെ ബി.എസ്.സി.എം.എൽ.ഇ.ടി. വിദ്യാർഥികളായ തിരുവനന്തപുരം സ്വദേശി ദാനിയേൽ സിൽവസ്റ്റർ (20), ആലപ്പുഴ സ്വദേശി മുഹമ്മദ് റാഫി (21) എന്നിവർക്കാണു മർദനമേറ്റത്. ദാനിയേലി​െൻറ കൈക്കാണു പൊട്ടലുള്ളത്. ബുധനാഴ്ച രാത്രി 8.30നു വിദ്യാർഥികൾ താമസിച്ചിരുന്ന തലപ്പാടിയിലെ സ്വകാര്യ ഹോസ്റ്റലിൽ കയറിയ സംഘം ഇവരെ മർദിക്കുകയായിരുന്നു. എസ്.എം.ഇയിൽ പഠിക്കുന്ന പെൺകുട്ടിയോടു ഷിഹാബിനു പ്രണയമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട വിഷയങ്ങളാണു ആക്രമണത്തിൽ കലാശിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.