ഗവ. ചിൽഡ്രൻസ്​ ഹോമിൽനിന്ന്​ കാണാതായ നാല്​ കുട്ടികളെ കണ്ടെത്തി

കോട്ടയം: തിരുവഞ്ചൂർ ഗവ. ചിൽഡ്രൻസ് ഹോമിൽനിന്ന് കാണാതായ നാല് കുട്ടികളെ കണ്ടെത്തി. ഹോമിലെ അന്തേവാസികളായ 12 മുതൽ 15 വയസ്സുവരെയുള്ള നാല് കുട്ടികളെ പാലായിൽനിന്നാണ് കണ്ടെത്തിയത്. തിരുവഞ്ചൂർ പി.ഇ.എം.എസ് ഹൈസ്കൂളിൽ പഠിക്കുന്ന വിദ്യാർഥികൾ വ്യാഴാഴ്ച ഉച്ചഭക്ഷണത്തിനുശേഷം സ്കൂളിൽനിന്ന് മുങ്ങുകയായിരുന്നു. വൈകീട്ടായിട്ടും ഹോമിൽ തിരിച്ചെത്താതിരുന്നതിനെത്തുടർന്ന് അധികൃതർ നടത്തിയ അന്വേഷണത്തിലാണ് കുട്ടികളെ കാണാതായ വിവരം അറിഞ്ഞത്. തുടർന്ന് അയർക്കുന്നം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതോടെ നടത്തിയ ഉൗർജിത അന്വേഷണമാണ് കുട്ടികളെ കണ്ടെത്താൻ സഹായകമായത്. വെള്ളിയാഴ്ച പുലർച്ചെ പാലായിൽ റോഡിലൂടെ നടന്നുപോകുന്നതിനിടെ പൊലീസ് കുട്ടികളെ പിടികൂടുകയായിരുന്നു. വിദ്യാർഥികളെ കാണായത് മുതൽ വിവിധ പൊലീസ് സ്റ്റേഷനുകളിലേക്ക് സന്ദേശം കൈമാറിയിരുന്നു. വിവരം അയർക്കുന്നം സ്റ്റേഷനിൽ അറിയിച്ചതോടെ അഡീഷനൽ എസ്.ഐയുടെ നേതൃത്വത്തിൽ പൊലീസ് വിദ്യാർഥികളെ പിടികൂടി ജുവനൈൽ ഹോമിൽ എത്തിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.