സഹോദയ കലോത്സവത്തി​ൽ വീണ്ടും വടവാതൂർ ഗിരിദീപം

കോട്ടയം: സഹോദയ കലോത്സവ കലാകിരീടത്തിൽ വീണ്ടും വടവാതൂർ ഗിരിദീപം ബഥനി സെൻട്രൽ സ്‌കൂളി​െൻറ കൈയൊപ്പ്. കോട്ടയം സ്‌കൂളുകളുടെ വാശിയേറിയ പോരാട്ടത്തിനൊടുവിൽ 812 പോയൻറുമായാണ് ഗിരിദീപം ബഥനി സ്‌കൂള്‍ ചാമ്പ്യന്മാരായത്. കഴിഞ്ഞവർഷവും ഇവർ തന്നെയായിരുന്നു വിജയികൾ. കളത്തിപ്പടി മരിയന്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 730 പോയൻറുമായി റണ്ണറപ്പായി. കോട്ടയം ലൂര്‍ദ്‌സ് പബ്ലിക് സ്‌കൂള്‍ 679 പോയേൻറാടെ മൂന്നാമതെത്തി. സമാപനസമ്മേളനം നടന്‍ ജയറാം ഉദ്ഘാടനം ചെയ്തു. നല്ല ഗുരുക്കന്മാരെ ലഭിക്കുകയെന്നത് വിദ്യാര്‍ഥികളുടെ വലിയ ഭാഗ്യമാണെന്ന് ജയറാം പറഞ്ഞു. ഇന്നത്തെ കുട്ടികള്‍ക്ക് ഗുരുക്കന്മാരുമായി ഇങ്ങനൊരു ബന്ധം ലഭിക്കുന്നില്ലെന്നു മാത്രമല്ല, അത് മറ്റൊരു തരത്തിലായി മാറി. ഗുരു-ശിഷ്യബന്ധത്തി​െൻറ ഏറ്റവും നല്ല അനുഭവങ്ങള്‍ ലഭിച്ചയാളാണ് താന്‍. കലാഭവ​െൻറ സ്‌കൂള്‍ ഉദ്ഘാടനം ചെയ്യാന്‍ കഴിഞ്ഞത് ഫാ. ആബേലുമായുള്ള ഗുരു-ശിഷ്യബന്ധത്തി​െൻറ അടിസ്ഥാനത്തിലാണ്. സിനിമയില്‍ പദ്മരാജനായിരുന്നു ഗുരു. അദ്ദേഹവുമായി മികച്ച ബന്ധം കാത്തു സൂക്ഷിക്കാൻ കഴിഞ്ഞു. ചെണ്ടയിലെ ഗുരുവായ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ മേളങ്ങളില്‍ തന്നെ നടുക്കു നിര്‍ത്തുന്നു. ഇതൊക്കെ ഗുരു-ശിഷ്യബന്ധത്തി​െൻറ ഏറ്റവും നല്ല അനുഭവങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. ജയറാം സദസ്സി​െൻറ ആവശ്യപ്രകാരം മിമിക്രിയും അവതരിപ്പിച്ചു. സമ്മാനദാനവും നിർവഹിച്ചു. കോട്ടയം സഹോദയ പ്രസിഡൻറ് ബെന്നി ജോര്‍ജ് അധ്യക്ഷതവഹിച്ചു. മംഗളം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചെയര്‍മാന്‍ ബിജു വര്‍ഗീസ്, സഹോദയ സെക്രട്ടറി ഫാ. ഷിജു പാറത്താനം, കന്യക മാനേജിങ് എഡിറ്റര്‍ ടോഷ്മ ബിജു വര്‍ഗീസ്, സിനിമ സംവിധായകന്‍ എബ്രിഡ് ഷൈന്‍, കോട്ടയം സഹോദയ ട്രഷറര്‍ സിസ്റ്റര്‍ എമിലി തെക്കേച്ചെരുവില്‍, മംഗളം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സജിത സോമന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.